ജനതാദൾ (എസ്) മുൻ സംസ്ഥാന പ്രസിഡന്റും വനം വകുപ്പ് മുൻ മന്ത്രിയുമായിരുന്ന പ്രൊഫ. എൻ എം ജോസഫ് നീണ്ടുക്കുന്നേൽ(79) അന്തരിച്ചു .ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പാലാ മരിയൻ മെഡിക്കൽ സെന്ററിൽ വെച്ചായിരുന്നു അന്ത്യം. വൈകുന്നേരം 4 മണി മുതൽ പാലായിലെ വസതിയിൽ പൊതു ദർശനം ഉണ്ടായിരിക്കും.
സംസ്കാരം നാളെ (14/09/2022) ഉച്ചയ്ക്ക് 2 മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർഥനാ ശുശ്രൂഷകൾക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ പാലാ അരുണാപുരം സെന്റ് തോമസ് പള്ളിയിൽ നടക്കും.
കോണ്‍ഗ്രസ് വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങി അടിയന്തരാവസ്ഥക്കാലത്ത് ജനതാ പാര്‍ട്ടിയിലെത്തിയ പ്രൊഫ. എന്‍.എം. ജോസഫ് 1987 നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ കേരളത്തിലെ ഏറ്റവും ഉറച്ച സീറ്റുകളിലൊന്നായ പൂഞ്ഞാറില്‍ നിന്ന് പി.സി. ജോര്‍ജിനെ തോല്‍പ്പിച്ച് നിയമസഭയിലെത്തിയ ആളാണ്. തുടർന്ന് നാടകീയത നിറഞ്ഞ സംഭവങ്ങക്ൾക്കൊടുവിൽ ആകസ്മികമായി മന്ത്രിപദവിയിലേക്ക് എത്തുകയും ചെയ്തു.