ആരാധനാലയങ്ങളിലെ ശബ്ദനിയന്ത്രണം കർശനമാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. സംസ്ഥാനത്തെ ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കാൻ ഡിജിപിയെ സർക്കാർ ചുമതലപ്പെടുത്തി. ബാലാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.
ഉത്സവങ്ങൾക്കും മറ്റ് മതപരമായ ചടങ്ങുകളിലും ഇത് ബാധകമാണ്. 2020 മുതൽ പ്രാബല്യത്തിൽ ഉള്ള ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ കേരളം ഇന്നും കൃത്യമായി നടപ്പാക്കിയിട്ടില്ലെന്ന് ബാലാവകാശ കമ്മീഷൻ പറയുന്നു.
നിലവിൽ രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിട്ട ഇടങ്ങളിൽ അല്ലാതെ ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്നാണ് നിയമം. അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ലെന്നും നിയമമുണ്ട്. ഇതൊന്നും കൃത്യമായി പാലിക്കപ്പെടുന്നില്ലാണ് ആരോപണത്തെ തുടർന്നാണ് പുതിയ നിയന്ത്രണങ്ങൾ.