കേരളത്തിൽ തരംഗം സൃഷ്ടിച്ച് യുഡിഎഫ് മുന്നേറ്റം. 20 മണ്ഡലങ്ങളിൽ 18 മണ്ഡലങ്ങളും പിടിച്ചെടുത്താണ് യുഡിഎഫ് തേരോട്ടം തുടരുന്നത്.
യുഡിഎഫ് തരംഗം പ്രവചിച്ചിരുന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിയെന്ന് തെളിയിക്കുന്നതാണ് കേരളത്തിലെ ജനവിധി.
ചരിത്രത്തിലാദ്യമായി ബിജെപിക്ക് കേരളത്തിൽ നിന്ന് ലോക്സഭയിൽ പ്രതിനിധിയുണ്ടാകും എന്നും ഭരണകക്ഷിയായ എൽഡിഎഫ് കനത്ത തിരിച്ചടി നേരിടും എന്നുമായിരുന്നു എക്സിറ്റ് പോൾ പ്രവചനം. തൃശൂരിൽ വമ്പിച്ച ഭുരിപക്ഷത്തോടെ ബിജിപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപി വിജയത്തിലേയ്ക്ക് അടുക്കുമ്പോൾ ആലത്തൂരിൽ മാത്രമാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. മറ്റെല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് മികച്ച മുന്നേറ്റമാണ് നടത്തുന്നത്. പല മണ്ഡലങ്ങളിലും ഭൂരിപക്ഷം ലക്ഷങ്ങൾ കവിയുകയാണ്. അതേസമയം ആറ്റിങ്ങലിൽ ലീഡ് നില മാറിമറിയുകയാണ്.
വോട്ടെണ്ണൻ ആരംഭിക്കുന്നതോടെ പല മണ്ഡലങ്ങളിലും യുഡിഎഫും എൽഡിഎഫും തമ്മിൽ ശക്തമായ പോരാട്ടം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പല മണ്ഡലങ്ങളിലും കോൺഗ്രസ് നിഷ്പ്രയാസം വിജയം ഉറപ്പിക്കുകയായിരുന്നു. അതേസമയം, ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന വിധത്തിലുള്ള പ്രവചനങ്ങൾ നിലനിൽക്കെ അവയെ കാറ്റിൽ പറത്തി സുരേഷ് ഗോപി അതിഗംഭീരമായ ലീഡ് ഉയർത്തുകയാണ്.