ലോക്സഭ തെരഞ്ഞെടുപ്പിൻറെ ആദ്യ വിധിയെഴുത്ത് നാളെ. തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളടക്കം രാജ്യത്തെ 102 ലോക്സഭാ മണ്ഡലങ്ങളിലെ ജനങ്ങളാണ് ആദ്യ ഘട്ടത്തിൽ വിധി കുറിക്കുന്നത്.
ഈ മണ്ഡലങ്ങളിൽ ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു. ഇന്ന് നിശ്ശബ്ദ പ്രചാരണത്തിന് ശേഷം നാളെ ജനം വിധിയെഴുതും.
102 മണ്ഡലങ്ങളിലായി 1625 സ്ഥാനാർത്ഥികളാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്. തമിഴ്നാട്ടിൽ 39 സീറ്റുകളിലായി ആകെ 950 സ്ഥാനർഥികളാണ് മത്സരിക്കുന്നത്. പുതുച്ചേരി സീറ്റിലും നാളെയാണ് വോട്ടെടുപ്പ്.
രാജസ്ഥാനിൽ 12 സീറ്റുകളിലും യുപിയിൽ എട്ടിലും ബിഹാറിൽ നാലിലും ബംഗാളിൽ മൂന്നും സീറ്റുകളിലും ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും.. ആദ്യഘട്ടത്തിൻറെ അവസാന പ്രചാരണദിനത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാണ് മോദി റാലികൾ എത്തിയത്. രാഹുൽഗാന്ധിയും കർണാടകയിലും പ്രിയങ്കഗാന്ധി ഉത്തർപ്രദേശിലും പ്രചാരണം നടത്തി.