ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽ.ഐ.സി) ഓഹരി വിപണിയിൽ വൻ കുതിപ്പ്. നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലാണ് എൽ.ഐ.സി മികച്ച ഓഹരി വിപണിയിലെത്തി നിൽക്കുന്നത്. നിലവിൽ 1,150 രൂപയാണ് ഓഹരി വില.
കമ്പനിയുടെ അറ്റാദായത്തിൽ 49 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 9,441 കോടി രൂപയാണ് അറ്റലാഭം. ഒരു വർഷത്തിനിടെ കമ്പനിയുടെ ഓഹരി വില 1,300 രൂപവരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് ബ്രോക്കിങ് ഹൗസുകളുടെ വിലയിരുത്തൽ. ജെപി മോർഗൻ 1,340 രൂപ ലക്ഷ്യവിലയായി നിശ്ചയിച്ചപ്പോൾ കൊട്ടക് സെക്യൂരിറ്റീസ് 1,300 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.
പുതിയ ഉല്പന്നങ്ങൾ പുറത്തിറക്കിയതാണ് മൂന്നാം പാദത്തിൽ മികച്ച വളർച്ച കൈവരിക്കാൻ എൽ.ഐ.സിയെ സാഹായിച്ചത്. തുടക്കത്തിൽ കമ്പനി നിക്ഷേപകരെ നിരാശപ്പെടുത്തിയെങ്കിലും ക്ഷമയോടെ കാത്തിരിന്നവർക്ക് മികച്ച നേട്ടം തന്നെയാണ് എൽ.ഐ.സി ഇപ്പോൾ നൽകിയിരിക്കുന്നത്. 949 രൂപയെന്ന ഐപിഒ നിലവാരത്തിൽ നിന്ന് 534 രൂപ വരെ ഓഹരി വില ഇടിഞ്ഞതിന് ശേഷമാണ് ഈ ഉയർച്ച പ്രാപിച്ചിരിക്കുന്നത്.