മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിലൊന്നായ കിലോയ വീണ്ടും പൊട്ടിത്തെറിച്ചു.
അമേരിക്കൻ സംസ്ഥാനവും ദ്വീപമേഖലയുമായ ഹവായിയിലാണ് ഈ അഗ്നിപർവതം. സ്ഫോടനത്തെത്തുടർന്ന് ലാവാപ്രവാഹം തുടങ്ങി. കിലോയയുടെ കൊടുമുടികളിലൊന്നായ കാൽഡിറയിലെ ഹാലെമൗമൗ അഗ്നിമുഖത്താണു സ്ഫോടനം നടന്നത്.
എന്നാൽ ആളുകൾക്കും കെട്ടിടങ്ങൾക്കും ഭീഷണിയൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. ഹവായിയിലെ ദ്വീപുകൾ അഗ്നിപർവത സ്ഫോടനങ്ങളും തുടർന്നുള്ള ലാവാപ്രവാഹങ്ങളും മൂലം നിർമിതമാണ്. പ്രധാനമായും 5 അഗ്നിപർവതങ്ങളാണ് ഹവായിയിലുള്ളത്. ഇവയിലൊന്നാണ് കിലോയ.
ലാവാപ്രവാഹം കാണാൻ ദ്വീപിലെ ദേശീയ ഉദ്യാനത്തിലേക്ക് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികൾക്ക് ഹവായ് ടൂറിസം ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. എന്നാൽ ആളുകൾക്കും കെട്ടിടങ്ങൾക്കും ഭീഷണിയൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. സ്ഫോടനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ പൊട്ടിത്തെറിച്ച ലാവ 60 മീറ്റർ (200 അടി) വരെ ഉയർന്നു. മൂന്ന് മണിക്കൂറിനുള്ളിൽ ഗർത്തത്തിന്റെ താഴ് ഭാഗം പൂർണമായും ലാവ കൊണ്ട് നിറഞ്ഞിരുന്നു (10 മീറ്റർ (33 അടി) ആഴത്തിൽ). ഗർത്തത്തിന്റെ നിരപ്പിൽ, ഏകദേശം 370 ഏക്കർ (150 ഹെക്ടർ) വിസ്തൃതിയുള്ള ഒരു വലിയ പ്രദേശം ലാവയാൽ പൊതിഞ്ഞിരുന്നു.