മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസിനെ ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. കാബിനറ്റ് റാങ്കോടെയാണ് നിയമനം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഡോ. എ സമ്പത്ത് വഹിച്ചിരുന്ന പദവിയിലാണ് നിയമനം.
ദീർഘകാലം ഡൽഹിയിൽ പ്രവർത്തിച്ച് പരിചയമുള്ള നേതാവാണ് കെ.വി.തോമസ്. കേന്ദ്രതലത്തില്‍ കേരളത്തിനായി ഇടപെടാന്‍ കെവി തോമസിന്റെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്താനാകും എന്നാണ് സിപിെഎഎമ്മിന്റേയും കേരളസര്ക്കാറിന്റേയും വിലയിരുത്തല്‍. കെ.വി തോമസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരുമായുള്ള വ്യക്തിബന്ധങ്ങളും നിയമനത്തില്‍ നിര്‍ണായകമായെന്നാണ് സൂചന.
അഞ്ച് തവണ ലോകസഭാംഗവും കേന്ദ്രത്തിലേയു സംസ്ഥാനത്തേയും മന്ത്രല സഭകളിൽ അംഗമായിരുന്ന വ്യക്തിയാണ് കെ.വി തോമസ്. എന്നാല്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്കായി പ്രചരണത്തിനെത്തിയതോടെ കെ.വി തോമസിനെ കോൺഗ്രസിൽനിന്ന് പുറത്താക്കിയിരുന്നു. പാര്‍ട്ടിയുടെ വിലക്ക് അവഗണിച്ച് സിപിഐഎം പാർടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിലും കെ വി തോമസ് പങ്കെടുത്തിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്തായത്.
ഇടതുപാളയത്തിലെത്തിയ കെ,വി തോമസിന്റെ രാഷ്ട്രീയപ്രാധാന്യം അപ്രസക്തമാകുമെന്ന ഘട്ടത്തിലാണ് പുതിയ നിയമം.അതേസമയം വികസന പ്രവര്‍ത്തനങ്ങലില്‍ ഒരുമിച്ച് നില്‍ക്കണമെന്നാണ് ആഗ്രഹമെന്നും പദവി ചോദിച്ചുവാങ്ങിയതല്ലെന്നും കെ.വി തോമസ് പ്രതികരിച്ചു.