പ്രവാസികളുടെ പ്രധാന ഭക്ഷണ ഇനമായ ഖുബൂസിന് വില ഉയരുന്നു. യുഎഇയിലെ ചില ബേക്കറികളും വ്യാപാര സ്ഥാപനങ്ങളും ഖുബൂസിന് ഉയര്‍ന്ന വില ഈടാക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകൾ. പത്ത് മുതല്‍ 20 ശതമാനം വരെ വിലവര്‍ദ്ധനവ് പ്രകടമാണെന്നും റിപ്പോര്‍ട്ടുകൾ.
2.65 ദിർഹമായിരുന്ന ലബാൻ ഖുബൂസിന്‍റെ വില 3.15 ദിർഹമായി. മൂന്ന് ദർഹം ഈടാക്കിയിരുന്ന ഈജിപ്ഷ്യൻ ഖുബൂസിന് മൂന്നര ദിർഹമായി. അറബി റെട്ടിക്കും വിലമാറ്റം പ്രകടമാണ്. 4.05 ദിർഹം വിലയുണ്ടായിരുന്ന പാക്കറ്റ് അറബി റൊട്ടിക്ക് വില 5.05 ദിർഹത്തിലെത്തി. സമൂന റൊട്ടിയുടെ വിലയിലും മാറ്റമുണ്ട്. ഒരു ദിർഹം നൽകിയാൽ ലഭിച്ചിരുന്ന അഫ്ഗാൻ റൊട്ടിയ്ക്ക് 1.35 ദിർഹമായി .
അതേ സമയം കൂടിയ വില വാങ്ങുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. എല്ലാ രാജ്യങ്ങളില്‍ നിന്നുമുളള സാധാരക്കാരായ പ്രവാസികളുടെ പ്രധാന ഭക്ഷണ മെനുവിലൊന്നാണ് വിലകുറഞ്ഞ ഖുബ്ബൂസും റൊട്ടിയും.