വാട്ടർ മെട്രോയുടെ യാത്രാനിരക്കുകൾ പ്രഖ്യാപിച്ച് കെഎംആർഎൽ

Date:

Share post:

കെഎംആർഎൽ വാട്ടർ മെട്രോ യാത്രാനിരക്കുകൾ പ്രഖ്യാപിച്ചു. 20 രൂപയാണ് കുറഞ്ഞ യാത്ര നിരക്ക്. കൂടിയ ടിക്കറ്റ് നിരക്ക് 40 രൂപയാണ്. വാട്ടർ മെട്രോ സർവീസ് രാവിലെ 7 മുതൽ വൈകീട്ട് എട്ട് വരെയാണ്. തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളകളിൽ സർവീസുണ്ടാകും. മെട്രോയ്ക്ക് സമാനമായ ആധുനിക സൗകര്യങ്ങളുള്ള ഒൻപത് ബോട്ടുകളാണുള്ളത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ശീതീകരിച്ച ബോട്ടിൽ 100 പേർക്ക് ഒരേ സമയം യാത്ര ചെയ്യാം.

വാട്ടർ മെട്രോ ചൊവ്വാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച രാവിലെ 7 മണിക്കാണ് ആദ്യ സർവീസ്. ഹൈക്കോടതി വൈപ്പിൻ റൂട്ടിലാണ് ആദ്യ സർവീസ്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രതിവാര പാസുകളിൽ ഇളവും പ്രഖാപിച്ചിട്ടുണ്ട്.

ഹൈക്കോടതി ജെട്ടിയിൽ നിന്ന് ബോൾഗാട്ടി, വൈപ്പിൻ ദ്വീപുകളെ ബന്ധിപ്പിച്ചാകും ആദ്യ സർവീസ്. ജർമൻ വികസന ബാങ്കിൽ നിന്ന് വായ്പയെടുത്തുള്ള പദ്ധതിയ്ക്ക് ചെലവ് 747 കോടി രൂപയാണ്. ജല മെട്രോയിൽ സംസ്ഥാന സർക്കാരിന് 74 ശതമാനവും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് 26 ശതമാനവുമാണ് ഓഹരി പങ്കാളിത്തം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അബ്ദുൽ റഹീമിന്‍റെ മോചന ഉത്തരവിൽ ഇന്നും തീരുമാനമായില്ല; കേസ് വീണ്ടും നീട്ടിവെച്ചു

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൽ റഹീമിൻ്റെ മോചനത്തിൽ ഇന്നും തീരുമാനമായില്ല. സാങ്കേതിക തടസം കാരണം കേസ് പരിഗണിക്കുന്നത് റിയാദ് കോടതി നീട്ടിവെക്കുകയായിരുന്നു. ഇന്ന്...

15 വർഷത്തെ പ്രണയസാഫല്യം; കീർത്തിക്ക് താലി ചാർത്തി ആന്റണി

15 വർഷത്തെ കാത്തിരിപ്പിന് ശേഷം നടി കീർത്തി സുരേഷിന് താലി ചാർത്തി ആന്റണി തട്ടിൽ. ഗോവയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും...

ഗവൺമെന്റ് ഉദ്യോഗസ്ഥർക്കായി ഏഴ് ദശലക്ഷം ദിർഹം പുരസ്‌കാരം പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

യുഎഇയിൽ ഫയലുകൾ ഇനി ചുവപ്പുനാടയിൽ കുരുങ്ങില്ല. ഭരണസംവിധാനങ്ങളിൽ മാറ്റം വരുത്തുന്നതിന്റെ ഭാ​ഗമായി പുതിയ നീക്കത്തിനൊരുങ്ങിയിരിക്കുകയാണ് രാജ്യം. ഇതിന്റെ ഭാ​ഗമായി ഗവൺമെന്റ് ജീവനക്കാർക്ക് ഏഴ് ദശലക്ഷം...

യുഎഇയിലെ കുടുംബമന്ത്രിയായി സന ബിൻത് മുഹമ്മദ് സുഹൈൽ സത്യപ്രതിജ്ഞ ചെയ്തു

യുഎഇയിലെ പ്രഥമ കുടുംബമന്ത്രിയായി സന ബിൻത് മുഹമ്മദ് സുഹൈൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അബുദാബി ഖസർ അൽ വതനിൽ നടന്ന ചടങ്ങിൽ വെച്ചാണ് സന...