‘ വിമാനത്താവളത്തിൽ എത്തുന്നവർ തമാശയാണെങ്കിലും ഇങ്ങനെ പറയരുത് ‘; മുന്നറിയിപ്പുമായി പൊലീസ്

Date:

Share post:

വിമാനത്താവളത്തിൽ എത്തുന്നവർക്ക് മുന്നറിയിപ്പുമായി കൊച്ചി പൊലീസ്. എയർപോർട്ടും പരിസരവും അതീവ സുരക്ഷാ മേഖലയായതിനാൽ യാത്രാ വേളകളിൽ ദേഹവും ബാഗുകളും പരിശോധിക്കുന്നത് നിർബന്ധമാണെന്ന് ഈ സമയം ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങൾ പറയരുതെന്നും പൊലീസ് അറിയിച്ചു.

അടുത്തിടെ ഒരു യാത്രികൻ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിൽ ഇലക്ട്രോണിക്സ് സാധനങ്ങൾ എന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് ‘ബോംബുണ്ട്’ എന്ന് മറുപടി നൽകിയതിനെ തുടർന്നാണ് മുന്നറിയിപ്പുമായി പൊലീസ് രം​ഗത്തെത്തിയത്.

യാത്രക്കാരന്റെ മറുപടിയെ തുടർന്ന് ആശങ്കയിലായ ഉദ്യോ​ഗസ്ഥർ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. തുടർന്ന് യാത്രികനെതിരെ തെറ്റിദ്ധാരണ ഉണ്ടാക്കിയതിന് പൊലീസ് കേസെടുത്തു. സമാനമായ വേറെയും സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സെക്യൂരിറ്റി പരിശോധനാസമയം തമാശ രൂപേണയാണെങ്കിലും ബാഗിൽ ബോംബുണ്ട് എന്ന് പറയുന്നത് നിയമ നടപടികൾക്ക് വിധേയമാക്കാൻ പര്യാപ്തമായ നടപടിയാണെന്നും കേസെടുക്കേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...

യുഎഇ ദേശീയദിനം ആഘോഷമാക്കാൻ ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗവും ഡ്രോൺ പ്രദർശനവും

യുഎഇ ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷമാക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്. ആരെയും ആകർഷിക്കുന്ന കരിമരുന്ന് പ്രകടനം, ഡ്രോൺ പ്രദർശനം, സം​ഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ...