വൃദ്ധസദനത്തിൽ വിവാഹിതയായ ലക്ഷ്മി അമ്മാൾ വീണ്ടും തനിച്ചായി

Date:

Share post:

തൃശൂരിലെ വൃദ്ധസദനത്തിൽ വച്ച്‌ വിവാഹിതരായ വയോധിക ദമ്പതികളെ മലയാളികൾ മറക്കാനിടയില്ല. ലക്ഷ്മി അമ്മാളും കൊച്ചനിയനുമാണ് അന്ന് വിവാഹിതരായത്. വീണ്ടും ലക്ഷ്മി അമ്മാൾ തനിച്ചായിരിക്കുകയാണ്. മരണം കൊച്ചനിയനെ ലക്ഷ്മി അമ്മാളിൽ നിന്നും തട്ടിയെടുത്തു. അഞ്ച് ദിവസമായി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു കൊച്ചനിയൻ.

കൊച്ചനിയന്റെയും ലക്ഷ്മി അമ്മാളിന്റെയും വിവാഹം 2019 ഡിസംബർ 28നായിരുന്നു. ലക്ഷ്മിയമ്മാൾ തൃശൂർ പഴയനടക്കാവ് സ്വദേശിനിയാണ്. പതിനാറാം ലക്ഷ്മി വയസിൽ വിവാഹിതയായിരുന്നു. 48 കാരനായ പാചക സ്വാമിയെന്ന് അറിയപ്പെടുന്ന കൃഷ്ണയ്യർ സ്വാമിയായിരുന്നു ഭർത്താവ്. അക്കാലയളവിൽ വടക്കുംനാഥ ക്ഷേത്രത്തിൽ നാഗസ്വരം വായിക്കാനെത്തിയതായിരുന്നു കൊച്ചനിയൻ. ക്ഷേത്ര ദർശനത്തിന് എത്തുന്ന സ്വാമിയേയും ലക്ഷ്മിയമ്മാളിനെയും കൊച്ചനിയൻ കാണാറുണ്ട്. സൗഹൃദത്തെതുടർന്ന് പിന്നീട് നാഗസ്വരം വായനനിർത്തി കൊച്ചനിയൻ സ്വാമിയുടെ പാചകസഹായിയായിമാറി. 20വർഷംമുമ്പ് കൃഷ്ണസ്വാമി മരിച്ചു. മക്കളില്ലാതെ ഒറ്റക്കായ ലക്ഷ്മിയമ്മാളെ പുനർവിവാഹം കഴിക്കാൻ കൊച്ചനിയൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സമ്മതിച്ചില്ല.

കൊച്ചനിയൻ പിന്നീട് വിവാഹിതനായെങ്കിലും വർഷങ്ങൾക്കുമുമ്പ് ഭാര്യ മരിച്ചു. ഒന്നരവർഷത്തിന് ശേഷം ലക്ഷ്മിയമ്മാൾ രാമവർമപുരം വൃദ്ധസദനത്തിലെത്തി. പിന്നീട് കുറച്ചു വർഷങ്ങൾക്ക് ശേഷം കൊച്ചനിയനും രാമവർമപുരം വൃദ്ധസദനത്തിലേക്ക് മാറിയിരുന്നു. വൃദ്ധസദനങ്ങളിൽ കഴിയുന്നവർക്ക് പരസ്പരം ഇഷ്ടമാണെങ്കിൽ നിയമപരമായി വിവാഹം കഴിക്കാവുന്നതാണെന്ന് സാമൂഹ്യനീതി വകുപ്പ് അനുവാദം നൽകിയിരുന്നു. അതിന് പിന്നാലെയായിരുന്നു ഇരുവരുടേയും വിവാഹം. ഇതുപ്രകാരം കേരളത്തിൽ നടന്ന ആദ്യവിവാഹമായിരുന്നു രാമവർമപുരം വ്യദ്ധസദനത്തിൽ നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...