കൊല്ലം വിസ്മയ കേസിൽ ശിക്ഷാ വിധി നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്നാശ്യപ്പെട്ടുള്ള പ്രതി കിരൺ കുമാറിൻ്റെ ഹർജി തള്ളി. വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന അപ്പീലിൽ തീരുമാനമാകുന്നതു വരെ ശിക്ഷ നടപ്പാക്കുന്നത് നിർത്തി വെക്കണമെന്നായിരുന്നു ആവശ്യം. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിക്കെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സ്ത്രീധന പീഡനത്തെ കാരണം വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാറിന് പത്ത് വർഷത്തെ കഠിന തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ജഡ്ജി സുജിത് പി.എൻ ആയിരുന്നു ശിക്ഷ വിധിച്ചത്. ഓരോ വകുപ്പിനും വേറെ വേറെ ശിക്ഷ വീതം 25 വർഷമാണ് കോടതി തടവ് വിധിച്ചത്. എന്നാൽ ഒരുമിച്ച് 10 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.