ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുൾ അസീസ് അല്‍ സൗദ് ആശുപത്രി വിട്ടു. റോയല്‍ കോര്‍ട്ട് സ്റ്റേറ്റ് മീഡിയയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മെയ് ഏഴിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ജിദ്ദ കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ കൊളനോസ്കോപി പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ നീരിക്ഷണത്തിലായിരുന്നു സല്‍മാന്‍ രാജാവ്. ആശുപത്രിയില്‍ നിന്ന് രാജാവ് മടങ്ങുന്നതിന്‍റെ ദൃശ്യങ്ങളും റോയല്‍ കോര്‍ട്ട് മീഡിയ പുറത്തുവിട്ടു. മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനൊപ്പം 86 കാരനായ സല്‍മാന്‍ രാജാവ് പതിയെ നടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പരിശോധനകൾ വിജയകരമായി പൂര്‍ത്തിയായതി സല്‍മാന്‍ രാജാവും സന്ദേശത്തില്‍ വ്യക്തമാക്കി. സുഖാരോഗ്യങ്ങൾക്കായി പ്രാര്‍ത്ഥിക്കുകകയും ആശംസിക്കുകയും ചെയ്ത സൗദിയിലേയും ഇതര രാഷ്ട്രങ്ങളിലേയും ജനങ്ങൾക്കും ഭരണാധികാരികൾക്കും സല്‍മാന്‍ രാജാവ് നന്ദിയും രേഖപ്പെടുത്തി.