സേവന ജീവിതം വാഗ്ദാനം ചെയ്ത് ചാൾസ് മൂന്നാമന്‍റെ അഭിസംബോധന

Date:

Share post:

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ അധികാരം ഏറ്റെടുത്ത ചാൾസ് മൂന്നാമന്‍ രാജ്യത്തെ അഭിസംബോധ ചെയ്തു. രാഷ്ട്രത്തോടുള്ള തന്റെ ആദ്യ പ്രസംഗത്തിൽ കുടുംബത്തോടും അധികാരത്തിലുണ്ടായിരുന്നവരോടും ചാൾസ് നന്ദി രേഖപ്പെടുത്തി. അന്തരിച്ച അമ്മ എലിസബത്ത് രാജ്ഞിക്ക് വെള്ളിയാഴ്ച ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിച്ചു.

“അഗാധമായ ദുഖത്തോടെയാണ് ഞാൻ ഇന്ന് നിങ്ങളോട് സംസാരിക്കുന്നത്.”
ഏഴ് പതിറ്റാണ്ടിലേറെയായി അവർ ചെയ്തതുപോലെ വിശ്വസ്തതയോടും ബഹുമാനത്തോടും സ്നേഹത്തോടും സേവിക്കുമെന്ന് ചാൾസ് മൂന്നാമന്‍ പറഞ്ഞു.
രാജ്ഞിയും പ്രിയപ്പെട്ട അമ്മയുമായ എലിസബത്ത് തനിക്കും എല്ലാ കുടുംബത്തിനും ഒരു പ്രചോദനവും മാതൃകയുമായിരുന്നു. ആ സ്നേഹത്തിനും വാത്സല്യത്തിനും മാർഗ്ഗനിർദ്ദേശത്തിനും ഏറ്റവും ഹൃദയംഗമമായ കടപ്പാട് രേഖപ്പെടുത്തുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1947ൽ 21-ാം വയസ്സിൽ അധികാരം ഏറ്റെടുക്കുമ്പോൾ രാജ്യത്തിനായി തന്‍റെ ജീവിതം സമർപ്പിക്കുമെന്നാണ് എലിസബത്ത് ജനങ്ങൾക്ക് നല്‍കിയ വാഗ്ദാനം. അത് എലിസബത്തിന്‍റെ ജീവിതം നിര്‍ണയിച്ച ഘടകമായെന്ന് ചാൾസ് രാജാവ് പറഞ്ഞു. രാജ്ഞി അചഞ്ചലമായ ഭക്തിയോടെ ചെയ്തതുപോലെ ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ ദൈവം അനുവദിക്കുന്ന ശേഷിക്കുന്ന സമയത്തിലുടനീളം സേവനജീവിതം വാഗ്ദാനം ചെയ്യുന്നതായി ചാൾസ് രാജാവ് പ്രതിജ്ഞയെടുത്തു.

പരമ്പരാഗത രീതി അനുസരിച്ച് മകൻ വില്യമിനെ പുതിയ രാജകുമാരനായും പ്രഖ്യാപിച്ചു. ഇതോടെ വില്യമിന്റെ ഭാര്യ കേറ്റ് വെയിൽസ് രാജകുമാരികും. എലിസബത്തിന്റെ സംസ്‌കാര ചടങ്ങുകൾ പൂര്‍ത്തികായും വരെ ബ്രിട്ടൻ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം’; പ്രേംകുമാറിന് മറുപടിയുമായി ഹരീഷ് പേരടി

മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും പറഞ്ഞ നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിനെതിരെ വിമർശനവുമായി ഹരീഷ് പേരടി....

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 13 ഡിഗ്രി സെൽഷ്യസായി കുറയും

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം താപനിലയിൽ...

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....