കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദനം; റിപ്പോര്‍ട്ട് തേടി സൈന്യം

Date:

Share post:

വിവാദ കിളികൊല്ലൂര്‍ പൊലീസ് മർദനത്തില്‍ സൈന്യത്തിന്റെ ഇടപെടല്‍. മാനദണ്ഡങ്ങൾ ലംഘിച്ച് സൈനികനെ അറസ്റ്റ് ചെയ്തതിലും മര്‍ദ്ദനത്തിനിരയാക്കിയതിലും സൈന്യം റിപ്പോര്‍ട്ട് തേടി. ഡിജിപിയും ചീഫ് സെക്രട്ടറിയും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

സൈന്യം റിപ്പോര്‍ട്ട് തേടി

സൈനികനെ അറസ്റ്റ് ചെയ്ത സംഭവം ആര്‍മി ഉദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റിയെന്നാണ് സൈന്യത്തിന്റെ കണ്ടെത്തല്‍. ഏതെങ്കിലും കേസില്‍ സൈനികന്‍ പ്രതിയായാല്‍ സമീപത്തെ റെജിമെന്റിനെ അറിയിക്കണമെന്നാണ് നിയമം. തുടര്‍ന്ന് മിലിട്ടറി പൊലീസ് കേസ് ഏറ്റെടുക്കുക എന്നതാണ് സൈന്യത്തിലെ രീതി. കേസില്‍ മര്‍ദനം ഉള്‍പ്പെടെ നടന്ന ശേഷമാണ് പൊലീസ് ഇക്കാര്യം സൈന്യത്തെ അറിയിച്ചത്.

പ്രതിരോധ മന്ത്രിയ്ക്ക് പരാതി നല്‍കും

അതേസമയം സൈനികന്‍ വിഷ്ണുവിനെ കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ചുവെന്ന് കാണിച്ച് അമ്മ സലില പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന് പരാതി നല്‍കും. വിഷ്ണുവിനെ കളളക്കേസില്‍ കുടുക്കിയതോടെ വിവാഹം മുടങ്ങിയെന്നും പരാതിയില്‍ ബോധിപ്പിക്കും. സൈനികനാണെന്ന് അറിഞ്ഞിട്ടും പൊലീസുകാര്‍ മര്‍ദ്ദനം തുടരുകയായിരുന്നെന്നും, സൈന്യത്തില്‍ തോക്ക് ഉപയോഗിക്കാന്‍ ക‍ഴിയാത്ത വിധം വിഷ്ണുവിന്‍റെ കൈകളില്‍ പരുക്കേല്‍പ്പിച്ചുവെന്നും പരാതിയില്‍ ബോധിപ്പിക്കും. സര്‍ക്കാര്‍ജോലിക്കായി കാത്തിരിക്കുകയായിരുന്ന സോഹോദരനും കളളക്കേസില്‍ കുടുങ്ങി.

സസ്പെന്‍ഷന്‍ പോരെന്ന് ആക്ഷേപം

കേസില്‍ ആരോപണവിധേയരായ പൊലീസുകാര്‍ക്കെതിരേ പൂര്‍ണമായി നടപടിയെടുത്തിട്ടില്ലെന്നും പരാതിയുണ്ട്. ഒമ്പത് പൊലീസുകാര്‍ക്കെതിരേ പരാതി നല്‍കിയയപ്പോൾ നാല് പോലിസുകാരെ മാത്രമാണ് സസ്പെന്‍റ് ചെയ്തത്. മറ്റുളള‍വരെ സ്ഥലം മാറ്റിയെന്നുമാണ് ആക്ഷേപം. കിളികൊല്ലൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദ്.കെ, സബ് ഇന്‍സ്പെക്ടര്‍ അനീഷ്.എ.പി, അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ പ്രകാശ് ചന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍ മണികണ്ഠന്‍ പിളള എന്നിവര്‍ക്കാണ് ക‍ഴിഞ്ഞ ദിവസം സസ്പെന്‍ഷന്‍ ലഭ്യമായത്.

കേസിന്‍റെ തുടക്കം

സൈനികനായ വിഷ്ണു, സഹോദരൻ വിഘ്നേഷ് എന്നിവർക്കാണ് കിളികൊല്ലൂർ പൊലീസിൽനിന്ന് ക്രൂര മര്‍ദ്ദനമേറ്റത്. എംഡഎംഎ മയക്കുമരുന്ന് കേസില്‍ ഉൾപ്പെടുത്തിയായിരുന്നു അറസ്റ്റ്. കരിക്കോട് ജംഗ്ഷനില്‍ നിന്ന് പിടികൂടിയ സുഹ്യത്തുക്കളെ കാണാന്‍ അനുമതി തേടിയപ്പോ‍ഴാണ് പൊലീസിന്റെ നടപടിയുണ്ടായത്. സ്റ്റേഷനില്‍ കടന്ന പൊലീസിനെ അക്രമിച്ചെന്നാരോപിച്ചാണ് സഹോദരങ്ങളെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയതും 12 ദിവസം റിമാന്‍റ് ചെയ്തതും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...