അപമര്യാദയായി പെരുമാറി; സുരേഷ് ​ഗോപിക്കെതിരെ പൊലീസിൽ പരാതി നല്‍കി മാധ്യമപ്രവര്‍ത്തക

Date:

Share post:

സുരേഷ് ​ഗോപിക്കെതിരെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കി മാധ്യമപ്രവര്‍ത്തക. തന്നോട് അപമര്യാദയായി പെരുമാറിയെന്നും അനുവാദമില്ലാതെ തോളിൽ പിടിച്ചുവെന്നും കാണിച്ചാണ് മാധ്യമപ്രവർത്തക സുരേഷ് ​ഗോപിക്കെതിരെ പരാതി നൽകിയത്.

ഇന്നലെ സുരേഷ് ​ഗോപി കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സംഭവം. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവെക്കുകയായിരുന്നു. ഇതിൽ എതിർപ്പ് അറിയിച്ച് കൈ പിടിച്ചുമാറ്റിയപ്പോൾ ആവർത്തിച്ചെന്നുമാണ് മാധ്യമപ്രവർത്തകയുടെ പരാതി. ഇതിൽ സുരേഷ്​ ​ഗോപി മാപ്പ് പറയുകയും ചെയ്തിരുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് പത്രപ്രവർത്തക യൂണിയൻ രം​ഗത്തെത്തിയാണ് സുരേഷ് ​ഗോപി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടത്. ഒരു മകളെപ്പോലെയാണ് കണ്ടതെന്നും മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ക്ഷമ പറയുന്നുവെന്നുമാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്. ഇതിനിടയിലാണ് മാധ്യമപ്രവർത്തക താരത്തിനെതിരെ പരാതി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...