ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ആർ. പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം പ്രദീപും രണ്ടാമത് രാഹുൽ മാങ്കൂട്ടത്തിലും സത്യവാചകം ചൊല്ലി.
നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ചീഫ് വിപ്പ് എൻ. ജയരാജ്, മന്ത്രിമാരായ കെ.ബി. ഗണേഷ്കുമാർ, കെ. കൃഷ്ണൻകുട്ടി, പി. പ്രസാദ്, കടന്നപ്പള്ളി രാമചന്ദ്രൻ, കെ. രാജൻ, സജി ചെറിയാൻ, എ.കെ. ശശീന്ദ്രൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.