കേരളീയം 2023, നവംബർ 1 മുതൽ 7 വരെ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം 

Date:

Share post:

കേരളപിറവി ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ‘കേരളീയം 2023’ നവംബർ 1 മുതൽ 7 വരെ തലസ്ഥാന നഗരിയിൽ. ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മുഖ്യവേദികളിൽ ക്രമീകരിച്ചിരിക്കുന്ന കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ വൈകിട്ട് 6 മുതൽ രാത്രി 10 വരെ കെഎസ്ആർടിസി ഇലക്ട്രിക് ബസുകളിൽ സൗജന്യ യാത്ര ഒരുക്കുമെന്നും മന്ത്രിമാരായ വി ശിവൻകുട്ടിയും ആന്റണി രാജുവും അറിയിച്ചു.

അതേസമയം വെള്ളയമ്പലം മുതൽ ജിപിഒ വരെ വൈകിട്ട് ആറു മുതൽ രാത്രി 10 വരെ വാഹന ഗതാഗതം നിയന്ത്രിക്കും. മാത്രമല്ല കേരളീയം വേദികൾ ബന്ധിപ്പിച്ചുകൊണ്ട് സന്ദർശകർക്ക് സൗജന്യ യാത്ര ഒരുക്കാൻ കെഎസ്ആർടിസി ഈ മേഖലയിൽ 20 ഇലക്ട്രിക് സ്വിഫ്റ്റ് ബസുകളും സജ്ജീകരിച്ചിട്ടുണ്ട്. ഈ മേഖലയിൽ ഇലക്ട്രിക് സ്വിഫ്റ്റ് ബസുകൾ, പ്രത്യേക പാസ് വാഹനങ്ങൾ, ആംബുലൻസുകൾ, മറ്റ് എമർജൻസി സർവീസുകൾ എന്നിവ മാത്രമേ അനുവദിക്കൂകയുള്ളു

കവടിയാർ മുതൽ വെള്ളയമ്പലം വരെ ഭാഗിക ഗതാഗത നിയന്ത്രണത്തിലൂടെ മുഴുവൻ വാഹനങ്ങളും കടത്തിവിടും. നിർദിഷ്ട പാർക്കിംഗ് സ്ഥലങ്ങൾ ഇല്ലാതെയുള്ള പാർക്കിംഗ് അനുവദിക്കില്ല. പാളയം യുദ്ധസ്മാരകം: പട്ടം, പിഎംജി ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് യുദ്ധസ്മാരകം വേൾഡ് വാർ മെമ്മോറിയൽ പാളയം വഴി റോഡ് ക്രോസ് ചെയ്തു സർവീസ് റോഡ് വഴി പഞ്ചാപുര-ബേക്കറി ജംഗ്ഷൻ-തമ്പാനൂർ ഭാഗത്തേക്ക് പോകാവുന്നതാണ്. ഈ മേഖലയിൽ ഇതിലൂടെ മാത്രമേ സ്വകാര്യ വാഹനങ്ങൾ ക്രോസ് ചെയ്തു പോകുന്നതിന് അനുവദിക്കുകയുള്ളു.

കേരളീയത്തിന്റെ ഭാഗമായി ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് തിരുവനന്തപുരം സിറ്റി പൊലീസ് ഒരുക്കിയിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 40 വേദികൾ ഉൾപ്പെടുന്ന മേഖലകളെ നാലുസോണുകളായും 12 ഡിവിഷനുകളായും 70 സെക്ടറുകളുമായി തരം തിരിച്ചിരിക്കുന്നത്. പഴുതടച്ചുള്ള സുരക്ഷാക്രമീകരണവും സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷയുടെ മേൽനോട്ടത്തിനായി 19 എസിപി/ഡിവൈ.എസ്.പിമാരും 25 ഇൻസ്‌പെക്ടർമാർ, 200 എസ്ഐ/എഎസ്ഐ ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥർ, 250 നു മുകളിൽ വനിതാ ബറ്റാലിയനിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ 300 വോളണ്ടിയർമാർ എന്നിവരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

പ്രധാന വേദികളിൽ ആരോഗ്യവകുപ്പിന്റെയും ഫയർഫോഴ്സിന്റെയും സേവനവും ആംബുലൻസ് സേവനവും ലഭ്യമായിരിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരക്കേറിയ സ്ഥലങ്ങളിൽ പൊലീസിന്റെയും സിറ്റി ഷാഡോ ടീമിന്റെയും നിരന്തരമായ നിരീക്ഷണവും ശക്തമാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള റോഡുകൾ/ഇടറോഡുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിശ്ചിത ഇടവേളകളിൽ പട്രോളിങും ശക്തമാക്കും. കൂടുതൽ നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുന്നുണ്ട്.

രണ്ടു സ്‌പെഷ്യൽ പൊലീസ് കൺട്രോൾ റൂം കനകക്കുന്നിലും പുത്തരികണ്ടത്തും സജ്ജമാക്കും. ഇത് കൂടാതെ പത്ത് എയ്ഡ് പോസ്റ്റ്/സബ് കൺട്രോൾ റും കേരളീയം വേദി കേന്ദ്രീകരിച്ചുകൊണ്ട് തയാറാക്കിയിട്ടുണ്ട്. സിറ്റിയിലെ ട്രാഫിക് ലൈവ് ആയി നിരീക്ഷിക്കുന്നതിന് വേണ്ടി വയർലെസ്, ഇന്റർനെറ്റ്, ക്യാമറ, ലൈവ് അപ്‌ഡേറ്റ് എന്നിവ പ്രയോജനപ്പെടുത്തുന്നതുമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...