ആലപ്പുഴ നഗരത്തിൽ നിര്‍മാണത്തിലിരുന്ന ഓടയിലേക്ക് ഗര്‍ഭിണി വീണു. ഭർത്താവിനൊപ്പം എത്തയ യുവതി ഇന്ദിരാ ജംഗ്ഷന് സമീപം ഓട മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കഷ്ടിച്ചാണ് ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കഴിഞ്ഞ ആറാം തീയതി വൈകിട്ട് ഏഴരക്കാണ് സംഭവമുണ്ടായത്.
കൃത്യമായി മൂടാതെ അലക്ഷ്യമായി ഉപേക്ഷിച്ച ഓടയിലേക്കാണ് ഇവര്‍ വീണത്. കുഴിയെടുത്ത ഭാഗത്ത് അപകട സൂചന നല്‍കുന്ന സൈന്‍ ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ലായിരുന്നു. ഓടയില്‍ സ്ലാബ് വാര്‍ക്കാനിട്ടിരുന്ന കട്ടികുറഞ്ഞ മരപ്പലകയില്‍ ചവിട്ടിയതോടെ യുവതി താഴേക്ക് വീഴുകയായിരുന്നു.
ഇതിൻ്റെ വീഡിയോ ദൃശ്യങ്ങളു പുറത്തുവന്നിട്ടുണ്ട്.
അതേസമയം ആറ് മാസത്തിലേറെയായി ഓടയുടെ നിര്‍മാണം ആരംഭിച്ചിട്ടെന്നും ഇപ്പോള്‍ ഓടനിര്‍മ്മാണം നിലച്ച മട്ടാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ആളുകള്‍ക്ക് കടന്നു പോകാന്‍ പലകകള്‍ മാത്രമാണ് ഇവിടെ നിരത്തിയിട്ടിരിക്കുന്നത്. അപകടങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.