വിഐപികൾ പങ്കെടുക്കുന്ന പരിപാടികളിൽ ഇനി പൊലീസ് നേരിട്ടെത്തി മൈക്ക് പരിശോധിക്കും

Date:

Share post:

മൈക്ക് വിവാദത്തിന് പിന്നാലെ പുതിയ തീരുമാനവുമായി കേരള പൊലീസ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വിഐപികൾ പങ്കെടുക്കുന്ന പരിപാടികളിലെ മൈക്ക് അടക്കമുള്ള ഉപകരണങ്ങൾ ഇനി പൊലീസ് നേരിട്ടെത്തി പരിശോധിക്കാനാണ് തീരുമാനം. മൈക്ക് ഉൾപ്പെടെയുള്ളവ പ്രവർത്തിപ്പിക്കുന്നതിന് പ്രത്യേക മാനദണ്ഡം രൂപീകരിക്കാൻ തീരുമാനിച്ചതായാണ് പൊലീസ് അറിയിച്ചത്. പരിപാടികൾക്ക് ഉപയോ​ഗിക്കുന്ന മൈക്ക് സൂക്ഷിക്കുന്നതും പൊലീസിന്റെ മേൽനോട്ടത്തിലായിരിക്കും.

ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മൈക്ക് കാര്യക്ഷമമല്ലാതിരുന്നതിനാൽ മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടതിന്റെ പേരിൽ രജിസ്റ്റർ ചെയ്ത മൈക്ക് കേസ് അവസാനിപ്പിച്ച് പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. സാങ്കേതിക തകരാർ മൂലമാണ് മൈക്കിന്റെ പ്രവർത്തനം തകരാറിലായതെന്നും അതിനാൽ അന്വേഷണം അവസാനിപ്പിക്കുന്നതായും കന്റോൺമെന്റ് പൊലീസ് കോടതിയെ അറിയിക്കും.
സംഭവം വിവാദമായതോടെയാണ് മുഖ്യമന്ത്രി ഇടപെട്ട് കേസിൽ തുടർനടപടികൾ അവസാനിപ്പിക്കാൻ നിർദ്ദേശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...