വിമാന ടിക്കറ്റ് നിരക്ക് വർധനവിൽ നിലപാട് അറിയിക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. കേസിൽ സർക്കാരിനെ സ്വമേധയാ കക്ഷി ചേർത്തപ്പോൾ ഇടപെടലുണ്ടാകുമെന്നാണ് കോടതി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സർക്കാർ നിർദേശങ്ങൾ കോടതിയിൽ സമർപ്പിക്കാത്തതും പ്രവാസികളുടെ ബുദ്ധിമുട്ട് കേന്ദ്രത്തെ ബോധ്യപ്പെടുത്താത്തതും ദൗർഭാഗ്യകരമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
അതേസമയം വിഷയത്തിൽ പത്ത് ദിവസത്തിനകം നിലപാടറിയിക്കണമെന്ന് സർക്കാരിനോട് കോടതി നിർദേശിച്ചിട്ടുണ്ട്. വിമാന ടിക്കറ്റ് നിരക്ക് വർധനയില്‍ ഇടപെടൽ ആവശ്യപ്പെട്ട് സഫാരി ഗ്രൂപ്പ് എം.ഡി സൈനുൽ ആബിദീനായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.