ഗുരുവായൂർ ഥാർ പുനർലേലം ചെയ്തു

Date:

Share post:

ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്ര കമ്പനി വഴിപാട് നൽകിയ ഥാർ ജീപ്പിന് പുനർലേലത്തിൽ റെക്കോർഡ് തുക ലഭിച്ചു. പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമാർ ആണ് 43 ലക്ഷം രൂപയ്ക്കു ഥാർ ലേലത്തിൽ വാങ്ങിയത്. 2021 ഡിസംബർ 4ന് വഴിപാടായി ലഭിച്ച ജീപ്പ് ഡിസംബർ 18ന് തന്നെ ലേലം ചെയ്തിരുന്നു. അമൽ മുഹമ്മദ് അലി എന്ന പ്രവാസി ബിസിനസുകാരൻ 15.10 ലക്ഷം രൂപയ്ക്കാണ് അന്ന് ജീപ്പ് ലേലത്തിൽ പിടിച്ചത്.

അമലിന് വേണ്ടി സുഭാഷ് പണിക്കർ എന്ന വ്യക്തിയാണ് അന്ന് ലേലത്തിൽ പങ്കെടുത്തത്. ഒരാൾ മാത്രം പങ്കെടുത്ത ലേലത്തിനെതിരെ ഹിന്ദുസേവാ സംഘം ഹൈക്കോടതിയെ സമീപിക്കുകയും അതോടെ ആദ്യ ലേലം റദ്ദാക്കി വീണ്ടും ലേലം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

15 പേരാണ് ലേലത്തിൽ പങ്കെടുത്തത്. ആദ്യ റൗണ്ടിൽ തന്നെ ലേലത്തുക 33 ലക്ഷം കടക്കുകയും ചെയ്തു. മഞ്ജുഷ എന്നയാൾ 40.50 ലക്ഷം രൂപയ്ക്കു ലേലം വിളിച്ചതോടെ ലേലം ഉറച്ചെന്നു കരുതിയെങ്കിലും വിഘ്നേഷ് വിജയകുമാർ 43 ലക്ഷം വിളിച്ച് ഥാർ ഉറപ്പിക്കുകയായിരുന്നു. ലേലത്തുകയും പുറമെ ജിഎസ്ടിയും അടക്കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

17 വര്‍ഷത്തിനിടയില്‍ ആദ്യം; നൈജീരിയ സന്ദർശിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

Nigeriaനൈജീരിയ സന്ദർശിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. 17 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയ സന്ദർശിക്കുന്നത്. നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാ​ഗമായാണ് അദ്ദേഹം...

രണ്ട് ദിവസത്തിനുള്ളിൽ 89 കോടി കടന്നു; തിയേറ്ററിൽ കുതിച്ച് സൂര്യയുടെ കങ്കുവ

തിയേറ്ററിൽ തരം​ഗം സൃഷ്ടിച്ച് കുതിച്ചുയരുകയാണ് സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രം കങ്കുവ. ചിത്രത്തിന്റെ ആദ്യ രണ്ട് ദിവസത്തെ ആഗോള കളക്ഷൻ...

ദുബായിലെ അഞ്ച് പ്രധാന റോഡുകളിൽ ഇന്ന് ഗതാഗത തടസം നേരിടും; മുന്നറിയിപ്പുമായി ആർടിഎ

ദുബായിലെ അഞ്ച് പ്രധാന റോഡുകളിൽ ഇന്ന് ഗതാഗത തടസം നേരിടുമെന്ന് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ടി100 ട്രയാത്‌ലോൺ വേൾഡ് ടൂർ...

ഇതാണ് ഇന്ദ്രൻസ്; നേട്ടങ്ങളിലേക്ക് വഴി തേടിയ മനുഷ്യൻ

ആകെ അറിയാവുന്നത് തയ്യൽപ്പണി..വിദ്യാഭ്യാസം നന്നേ കുറവ്, ശരീരപ്രകൃതവും അത്ര പോരാ..കൊടക്കമ്പിയെന്ന വിളിപ്പേരും ബാക്കി ചുറ്റുമുളളത് നിസഹായതയുടേയും അടിച്ചമർത്തലിൻ്റേയും ഒക്കെ പശ്ചാത്തലം, എന്നാൽ ഏതൊരാളും തളർന്നു...