ശ്രീവിദ്യയുടെ ലക്ഷങ്ങളുടെ സ്വത്ത് കൈക്കലാക്കി : മന്ത്രി ഗണേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശ്രീവിദ്യയുടെ സഹോദര ഭാര്യ

Date:

Share post:

മന്ത്രി കെ.ബി.ഗണേഷ്കുമാറിനെതിരെ നടി ശ്രീവിദ്യയുടെ സഹോദരന്റെ ഭാര്യ വിജയലക്ഷ്മി രം​ഗത്ത്. ശ്രീവിദ്യയുടെ സ്വത്തുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് ​ഗണേഷ് കുമാറിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിജയലക്ഷ്മി ​ഗണേഷിനെതിരെ രം​ഗത്ത് വന്നത്. കാൻസർ ചികിത്സയുടെ ഭാഗമായി കീമോ തെറപ്പിക്കു വിധേയയായ വേളയിൽ ശ്രീവിദ്യ പവർ ഓഫ് അറ്റോർണിയായി ഗണേഷ് കുമാറിനെ ചുമതലപ്പെടുത്തുന്ന വിൽപത്രം തയാറാക്കിയെന്നത് വിശ്വസിക്കാൻ പ്രയാസമാണെന്ന് വിജയലക്ഷ്മി പറയുന്നു. ശ്രീവിദ്യയുടെ നിരവധി സ്വത്തുക്കൾ വിൽപത്രത്തിൽ ഇല്ലെന്നും വിജയലക്ഷ്മി ചൂണ്ടിക്കാണിച്ചു.

15 ലക്ഷത്തിലേറെ തുകയുടെ ബാങ്ക് ഡിപ്പോസിറ്റും 580 ഗ്രാം സ്വർണവും ഒന്നര കിലോഗ്രാം വെള്ളിയും കാറും അടക്കമുള്ള സമ്പാദ്യങ്ങളുള്ളതായി വിൽപത്രത്തിലുണ്ട്. ഇതിനെല്ലാം എന്തു സംഭവിച്ചു?. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നൃത്ത വിദ്യാർഥികൾക്ക് ട്രസ്റ്റ് വഴി സഹായം നൽകണമെന്ന വിൽപത്രത്തിലെ പ്രധാന നിർദേശം നടപ്പാക്കിയിട്ടില്ലെന്നും അവർ പറഞ്ഞു.

വിജയലക്ഷ്മി നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാ​ഗം ഇങ്ങനെയാണ്

”ഞങ്ങൾ ആകെ ചോദിച്ചത് മൂന്നു കാര്യങ്ങളാണ്. കുടുംബത്തിൽ പൂജിച്ചിരുന്ന ഒരു കൃഷ്ണന്റെ പടം, അമ്മയുടെ (എം എൽ വസന്തകുമാരി) തംബുരു, സഹോദരൻ ശ്രീവിദ്യക്ക് വാങ്ങിക്കൊടുത്ത ഒരു അലമാര എന്നിവ. അത് പോലും തന്നില്ല. സഹോദരന്റെ മക്കളുടെ പേരിൽ അഞ്ചു ലക്ഷം രൂപ വീതം എഴുതിയിരുന്നു. അതും തന്നിട്ടില്ല. പക്ഷേ അതിലൊന്നും സങ്കടമില്ല.” ”നൃത്തം, സംഗീതം എന്നിവ അഭ്യസിക്കാൻ ആഗ്രഹിക്കുന്ന പാവപ്പെട്ട കുട്ടികൾക്ക് വേണ്ടി ഒരു ട്രസ്റ്റ് തുടങ്ങണമെന്നും തന്റെ സ്വത്തുക്കൾ അതിലേക്ക് ഉപയോഗപ്പെടുത്തണം എന്നും അതിൽ പറയുന്നുണ്ട്. അതും ഇതുവരെ നടന്നിട്ടില്ല. 2006ൽ ആണ് ശ്രീവിദ്യ കാൻസർ ബാധിച്ച് മരിക്കുന്നത്. വിദ്യ മരിക്കാറായപ്പോഴേക്കും വിദ്യയുടെ കണ്ണുകളൊക്കെ പുറത്തേക്ക് വന്ന് തൊലിയൊക്കെ ഉണങ്ങി കാണാൻ പറ്റാത്ത തരത്തിലേക്ക് രൂപം മാറിയിരുന്നു.” ”അവളുടെ പ്രാണൻ പോകുന്നത് വരെ തങ്ങൾ അവിടെ ഉണ്ടായിരുന്നു. വിദ്യയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ മമ്മൂട്ടി അടക്കമുള്ളവർ വന്നിരുന്നു. വിദ്യയുടെ റൂമിൽ ഞങ്ങൾ താമസിച്ചപ്പോൾ ഗണേഷ് കുമാറും ഓഡിറ്ററും വന്നു പറഞ്ഞു മരിച്ചവരുടെ ആത്മാവ് റൂമിൽ തന്നെയുണ്ടാകുമെന്ന വിശ്വാസം കേരളത്തിലുണ്ട്. അതിനാൽ പുറത്തുപോകാൻ പറഞ്ഞു.” ”അങ്ങനെ ഞങ്ങളെ ഗണേഷ് കുമാർ വിദ്യയുടെ മുറിയിൽ നിന്ന് ഒഴിവാക്കി. ആ മുറിയിൽ എന്ത് സീക്രട്ടാണുള്ളതെന്ന് ഞങ്ങൾക്കറിയില്ല. ആ സമയത്ത് ഗണേഷ് കുമാറിനെ ചോദ്യം ചെയ്യാൻ ഭയമായിരുന്നു. കാരണം തങ്ങൾക്ക് പരിചയമില്ലാത്ത നാടാണ് കേരളം. അതുപോലെ അയാൾ രാഷ്ട്രീയപ്രവർത്തകനാണ്.”

 

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...