കുട്ടികൾക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല. ശ്രീജിത്തിനെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു. കുട്ടികളുടെ മൊഴി പ്രകാരം തൃശൂര്‍ വെസ്റ്റ് പൊലീസാണ് നടനെതിരെ കേസെടുത്തത്. ഉച്ചയോടെ ശ്രീജിത്തിനെ കോടതിയിൽ ഹാജരാക്കി.
2016ലും സമാനമായ കേസിൽ പാലക്കാട് പൊലീസ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. ആ കേസ് പിന്നീട് ഒത്തുതീർപ്പാക്കുകയായിരുന്നു. വീണ്ടും സമാനമായ കുറ്റകൃത്യം ആവർത്തിച്ചതിനാൽ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ശ്രീജിത്ത്
മാനസിക രോഗത്തിന് ചികിൽസയിലാണെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. എന്നാൽ ഹാജരാക്കിയ മെഡിക്കൽ രേഖയിൽ ചികിൽസ സംബന്ധിച്ച് വ്യക്തതയില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയതോടെ പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. രണ്ടാഴ്ചത്തേയ്ക്കാണ് ശ്രീജിത്തിനെ റിമാൻഡ് ചെയ്തത്. വിയ്യൂർ സ്പെഷൽ സബ് ജയിലിലേക്ക് ശ്രീജിത്തിനെ മാറ്റുകയും ചെയ്തു.
അയ്യന്തോളിലെ എസ്എന്‍ പാര്‍ക്കിനു സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികളോട് അശ്ലീല പ്രദർശനം നടത്തി എന്നതാണ് കേസ്. ശ്രീജിത്ത് രവിയുടെ കാർ പൊലീസ് പിടിച്ചെടുത്തു.