വാദ ആള്‍ദൈവം സന്തോഷ് മാധവന് അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിരവധി വഞ്ചനാ കേസുകളില്‍ പ്രതിയായിരുന്നു സന്തോഷ് മാധവന്. പോക്സോ കേസിലടക്കം ശിക്ഷിക്കപ്പെട്ടു. 2008ലാണ് ഇയാളുടെ തട്ടിപ്പുകള്‍ പുറംലോകമറിഞ്ഞത്.
വിദേശ മലയാളിയാണ് സന്തോഷ് മാധവന് ലക്ഷങ്ങള്‍ തട്ടിയെന്ന് ആരോപിച്ച് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. പിന്നീട് നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നു. ശിക്ഷ അനുഭവിക്കുന്നതിനിടെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സന്തോഷ് മാധവന് വിഐപി പരിഗണന നല്കിയെന്നതും വിവാദമായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ജയില്‍ വാസത്തിന് ശേഷമാണ് ഇയാള്‍ പുറത്തിറങ്ങിയത്.
സ്വാമി അമൃത ചൈതന്യ എന്ന പേരില്‍ ആള്‍ദൈവമായി ഏറെക്കാലം തുടര്‍ന്ന സന്തോഷ് മാധവൻ പിന്നീട് വഞ്ചനാകേസുകളിലും പ്രതിയായി. വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങി പുറംലോകവുമായി അധികം ബന്ധമില്ലാതെയായിരുന്നു ജീവിതം. കട്ടപ്പന സ്വദേശിയായ സന്തോഷ് മാധവന്, സ്വാമി ചൈതന്യ എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്..