പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് നാമനിർദേശപത്രിക സമർപ്പിച്ചു. വരണാധികാരിയായ കോട്ടയം ആർ.ഡി.ഒക്ക് മുമ്പാകെയാണ് പ്രതിക സമർപ്പിച്ചത്. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് നേതാക്കളുടെ അകമ്പടിയോടെ കാൽനട ജാഥയായാണ് എത്തിയത്. എൽ.ഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മന്ത്രി വി.എൻ വാസവൻ തുടങ്ങിയവർ പുതുപ്പള്ളിയിൽ എത്തിയിട്ടുണ്ട്.
ഇന്ന് വൈകിട്ട് നാലിന് മണർകാട് നടക്കുന്ന എൽഡിഎഫ് പുതുപ്പള്ളി മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എം.പി, ബിനോയ് വിശ്വം എം.പി, പി സി ചാക്കോ, ഡോ. വർഗീസ് ജോർജ്, ഡോ. കെ.സി. ജോസഫ്, മാത്യു ടി തോമസ് എം.എൽ.എ, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, കെ.ബി. പ്രേംജിത്ത്, ബിനോയ് ജോസഫ്, കാസിം ഇരിക്കൂർ എന്നിവർ സംസാരിക്കും. യു.ഡി.എഫ്. സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും ബി.ജെ.പി. സ്ഥാനാർത്ഥി ലിജിൻലാലും നാളെ നാമനിർദേശപത്രിക സമർപ്പിക്കും.