പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ ആഹ്വാനവുമായി ഓർത്തഡോക്സ് സഭ. മനസാക്ഷി വോട്ട് രേഖപ്പെടുത്താനാണ് ഓർത്തഡോക്സ് സഭ ആഹ്വാനം ചെയ്തിരിക്കുന്നത്. കൂടാതെ ഒരു മുന്നണിയോടും വിരോധമോ അടുപ്പമോ ഇല്ലെന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കൂട്ടിച്ചേർത്തു.
അതേസമയം സഹതാപ തരംഗത്തോടൊപ്പം തന്നെ വികസന രഹിത ചർച്ചകളും ജങ്ങളെ സ്വാധീനിച്ചേക്കാം. മാത്രമല്ല, പുതുപ്പള്ളിയിൽ നടക്കുന്നത് ശക്തമായ ത്രികോണ മത്സരമാണെെന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കൂട്ടിച്ചേർത്ത.