ഉപതെരഞ്ഞെുപ്പിൽ വിജയിച്ചാല്‍ പാര്‍ലമെൻ്റില്‍ വയനാടിൻ്റെ ശബ്ദമായി നിലകൊള്ളുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി. വയനാടിലെ ജനങ്ങളുടെ സ്നേഹം അനുഭവിച്ച് അറിയുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
വയനാട് മുഴുവന്‍ സഞ്ചരിച്ച് ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കും. ജനങ്ങളോട് കാര്യങ്ങള്‍ ചോദിച്ചറിയും. ഏറ്റവും മികച്ച രീതിയില്‍ വയനാടിനായി പദ്ധതികള്‍ നടപ്പിലാക്കുമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. വയനാട്ടിലെ സ്ത്രീകളുടെ പ്രശ്നങ്ങൾളെ പ്രത്യേകം പരിഗണിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
വന്യജീവി ആക്രമണം, ശുദ്ധജല പ്രശ്നം,സങ്കീർണമായ ഉരുൾപ്പൊട്ടൽ ഭീതി തുടങ്ങി നിരവധി വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പ്രയങ്ക വ്യക്തമാക്കി. കേന്ദ്രത്തില്‍ നിന്നായാലും സംസ്ഥാന സര്‍ക്കാരില്‍ നിന്നായാലും വയനാടി് ലഭിക്കേണ്ട ഫണ്ട് വാങ്ങിനല്‍കുമെന്നും ഉരുൾപൊട്ടൽ ദുരന്തം നേരിട്ടവർക്ക് പ്രത്യേക പരിഗണന നൽകുമെന്നും പ്രിയങ്ക പറഞ്ഞു.