കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങി.കോടതിമുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിലാണ് പിപി ദിവ്യ പയ്യന്നൂരിലെത്തി കീഴടങ്ങിയത്.
എ.സി.പി രത്നകുമാറിന് മുന്നിലാണ് ദിവ്യ കീഴടങ്ങിയത്. ദിവ്യയെ ചോദ്യം ചെയ്ത് വരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ദിവ്യയെ കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം.നേരത്തെ ദിവ്യയുടെ പ്രവൃത്തി ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
നവീൻ ബാബുവിൻ്റെ മരണത്തിന് പിന്നാലെ ദിവ്യ ഒളിവിൽ തുടരുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും ദിവൃയെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കീഴടങ്ങൽ.