മണിക്കൂറുകൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ പൂജ ബംപറായ 12 കോടി അടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. കൊല്ലത്തെ ജയകുമാർ ലോട്ടറി സെന്ററിൽ നിന്ന് ദിനേശ് എടുത്ത JC 325526 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.
സ്ഥിരമായി ലോട്ടറി എടുക്കാറുള്ളയാളാണ് ദിനേശ് കുമാർ. നവംബർ 22-ാം തിയതിയാണ് അദ്ദേഹം ലോട്ടറി എടുക്കുന്നത്. ഏജൻസി വ്യവസ്ഥയിൽ 10 ടിക്കറ്റാണ് ദിനേശ് കുമാർ ടിക്കറ്റ് എടുത്തത്. പക്ഷേ അദ്ദേഹം ഏജന്റ് അല്ല. കരുനാഗപ്പള്ളിയിൽ ഫാം ബിസിനസ് നടത്തുകയാണ് ദിനേശ്. ഭാര്യയും രണ്ട് മക്കളുമാണ് ദിനേശിനുള്ളത്.
39 ലക്ഷം പൂജാ ബമ്പർ ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. ബംപർ സമ്മാനത്തിന് പുറമേ അഞ്ച് പേർക്ക് ഒരു കോടിവീതമാണ് രണ്ടാം സമ്മാനം. ഓരോ പരമ്പരകൾക്കും രണ്ട് വീതം 10 ലക്ഷം രൂപ മൂന്നാം സമ്മാനവുമുണ്ട്.