മലപ്പുറത്ത് ഗൃഹനാഥൻ വീടിന് തീവെച്ചു; മൂന്ന് പേർ പൊള്ളലേറ്റ് മരിച്ചു

Date:

Share post:

മലപ്പുറം പൊന്നാനിയിലെ പുറങ്ങിൽ വീടിന് തീപിടിച്ച് മൂന്ന് പേർ പൊള്ളലേറ്റ് മരിച്ചു. ഗൃഹനാഥൻ വീടിന് തീവെച്ചതാണെന്നാണ് റിപ്പോർട്ട്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് പേരാണ് മരിച്ചത്.

പുറങ്ങ് പള്ളിപ്പടി തൂക്കുപാലത്തിന് സമീപം താമസിക്കുന്ന ഏറാട്ടുവീട്ടിൽ മണികണ്ഠൻ (50), മാതാവ് സരസ്വതി (70), മണികണ്ഠന്റെ ഭാര്യ റീന (40) എന്നിവരാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. അപകടത്തിൽ മണികണ്ഠന്റെ രണ്ട് മക്കൾക്ക് പരുക്കേറ്റിട്ടുണ്ട്.

ഇന്ന് പുലർച്ചെ 2 മണിയോടെയാണ് വീടിന്റെ മുറിയിൽ തീപിടിച്ചത്. മണികണ്ഠനാണ് വീടിന് തീകൊളുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വീട്ടിൽ തീ ആളിപ്പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ച് ഇവരെ പുറത്തെടുക്കുകയായിരുന്നു. സാമ്പത്തിക പ്രശ്നമാണ് വീടിന് തീവെക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ്ലൈൻ നമ്പർ – 1056, 0471- 2552056)

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....