ചാച്ചാജിയുടെ ഓർമ്മകൾ പുതുക്കി ഇന്ന് ശിശുദിനം ആഘോഷിക്കുകയാണ് എല്ലാവരും. ഈ സുദിനത്തിൽ തന്റെ ചെറുപ്പക്കാലത്തെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വികൃതിയൊന്നും ഇല്ലാത്ത ഒരു പാവം കുട്ടി എന്ന കുറിപ്പോടെയാണ് മന്ത്രി ചിത്രം പങ്കുവെച്ചിരിക്കുന്നത്.
“വികൃതിയൊന്നും ഇല്ലാത്ത പണ്ടത്തെ ഒരു പാവം കുട്ടി. ശിശുദിനാശംസകൾ” എന്നായിരുന്നു മന്ത്രിയുടെ പോസ്റ്റ്. തലയിൽ ഒരു തൊപ്പി വെച്ച് ബനിയനും വിക്കറും ധരിച്ച് കാലിന് മുകളിൽ കാൽ കയറ്റി വെച്ചിരിക്കുന്ന തന്റെ ബാല്യകാല ചിത്രമാണ് മന്ത്രി പങ്കുവെച്ചത്.
നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്. കണ്ണ് അന്നും ഇന്നും ഒരുപോലെയാണെന്നും ഈ ശിശുദിനത്തിൽ തന്നെ ആ കുഞ്ഞ് സഖാവിന്റെ പടം വന്നല്ലോ എന്നൊക്കെയാണ് കമന്റുകൾ വരുന്നത്.