അഴിമതി അറിയിക്കാൻ പോർട്ടലും ടോൾഫ്രീ നമ്പറും സജ്ജമാക്കും; മന്ത്രി കെ രാജൻ

Date:

Share post:

അഴിമതി സംബന്ധമായ വിവരങ്ങൾ അറിയിക്കാൻ പോർട്ടലും ടോൾഫ്രീ നമ്പറും സജ്ജമാക്കുമെന്നും പാലക്കയം കൈക്കൂലി കേസിൽ കുറ്റക്കാരനെ സസ്പെന്റ് ചെയ്തതിൽ നടപടി ഒതുങ്ങില്ലെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. തൃശൂരിലെ മുണ്ടൂർ അഞ്ഞൂർ വില്ലേജ് ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

കൈക്കൂലി കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നന്വേഷിക്കും. അഴിമതി അന്വേഷണം സമയബന്ധിതമാക്കാൻ നിയമനിർമ്മാണം നടത്തുകയും പൊതുജനങ്ങൾക്ക് അഴിമതി സംബന്ധമായ വിവരങ്ങൾ അറിയിക്കാൻ ജൂൺ പകുതിയോടെ പോർട്ടലും ടോൾ ഫ്രീനമ്പറും സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിനെ വട്ടമിട്ട് പറക്കാൻ ഏജന്റുമാരെ ഇനി അനുവദിക്കില്ല. പങ്കാളികളാകുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി ആലോചിക്കും. മന്ത്രി കൂട്ടിച്ചേർത്തു.

അഴിമതി കണ്ടെത്താൻ പരിശോധനകൾ ശക്തമാക്കുകയാണ്. 156 വില്ലേജുകളിൽ ഇതിനോടകം പരിശോധന നടത്തി. 14 ജില്ലാ കളക്ടർമാരും പരിശോധനകളിൽ പങ്കാളികളായി. ജനങ്ങളെ കൂടെക്കൂട്ടി അഴിമതിക്കെതിരായ കുരിശുസമരമാണ് ലക്ഷ്യമിടുന്നതെന്നും 5-ന് മുഴുവൻ സർവീസ് സംഘടനകളുടെയും യോഗം വിളിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...