തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി. ഭാര്യ സുൽഫത്തിനൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്. എല്ലാവരും വോട്ട് ചെയ്യാൻ എത്തണമെന്നും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും മമ്മൂട്ടി പ്രതികരിച്ചു.
പൊന്നുരുന്നി ഗവൺമെന്റ് എൽപി സ്കൂളിലെ 64ആം നമ്പർ ബൂത്തിലെത്തിയാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്.
ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ കനത്ത പോളിംഗാണ് തൃക്കാക്കരയിൽ നടക്കുന്നത്. 10 മണി വരെയുള്ള ഔദ്യേഗിക പോളിംഗ് ശതമാനം 23.79 ആണ്. ആകെ 46,823 പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. പുരുഷൻമാർ 26.55 ശതമാനവും സ്ത്രീകൾ 21.19 ശതമാനവും ആണ് വോട്ട് രേഖപെടുത്തിയത്.
തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫിസറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മരോട്ടിച്ചുവടിലെ സെന്റ് ജോര്‍ജ് സ്‌കൂളിലെ പ്രിസൈഡിങ് ഓഫിസര്‍ പി. വര്‍ഗീസിനെയാണ് സ്റ്റേഷനിലേക്ക് മാറ്റിയത്. ഇയാള്‍ക്ക് പകരം മറ്റൊരു പ്രിസൈഡിംഗ് ഓഫിസറെ ചുമതലപ്പെടുത്തി.
വര്‍ഗീസിനെതിരെ കടുത്ത നടപടി സ്വീകരിക്കും. പൊലീസ് തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്യും.