കേരളത്തിലേക്ക് പോകാൻ അനുമതിതേടി പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദ്നി വീണ്ടും സുപ്രീംകോടതിയിൽ. മഅദ്നിയുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേരളത്തിലെത്തിയ സമയത്ത് പിതാവിനെ കാണാൻ സാധിച്ചില്ലെന്ന വിവരം സുപ്രീംകോടതിയെ ധരിപ്പിക്കും.
അടുത്തിടെ മഅ്ദനി കേരളത്തിൽ എത്തിയിരുന്നെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് പിതാവിനെ കാണാൻ കഴിഞ്ഞിരുന്നില്ല. രക്തസമ്മർദവും ക്രിയാറ്റിന്റെ അളവും അനിയന്ത്രിതമായി ഉയർന്നതിനാൽ അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഏപ്രിൽ 17നാണ് രോഗിയായ പിതാവിനെ കാണാൻ സുപ്രീംകോടതി മഅ്ദനിക്ക് മൂന്നുമാസത്തെ ജാമ്യം അനുവദിച്ചത്. എന്നാൽ അന്നത്തെ കർണാടക സർക്കാർ യാത്രാ ചെലവിനായി വലിയ തുക ആവശ്യപ്പെട്ടതോടെ യാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു. പിന്നീട് കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയ ശേഷം നിബന്ധനകളിൽ ഇളവ് വരുത്തിയതോടെയാണ് മഅ്ദനി
നാട്ടിലെത്തിയത്.