പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് കേസിൽ കെപിസിസി ജനറൽ സെക്രട്ടറിയും ബാങ്കിൻ്റെ മുൻ പ്രസിഡൻ്റുമായ കെ.കെ അബ്രഹാമിനെതിരെ പൊലീസ് വഞ്ചന കുറ്റം ചുമത്തി. ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ അറസ്റ്റ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയാണ് പുൽപ്പള്ളി പൊലീസ് രേഖപ്പെടുത്തിയത്.
അബ്രഹാമിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും വഞ്ചന കുറ്റവുമാണ് ചുമത്തിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തട്ടിപ്പ് നടക്കുന്ന വേളയിൽ ബാങ്ക് ഭരണസമിതി പ്രസിഡൻ്റായിരുന്നു കെ.കെ അബ്രഹാം.
നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയായ ഇയാളെ കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിൽ എടുത്തത്. മുൻ ബാങ്ക് സെക്രട്ടറി രമ ദേവിയും പൊലീസ് കസ്റ്റഡിയിലാണ്. പരാതിക്കാരനായ രാജേന്ദ്രൻ നായരുടെ ആത്മഹത്യക്ക് പിന്നാലെയാണ് പൊലീസ് നടപടിയെടുത്തത്.