‘വാക്കുകൾ വളച്ചൊടിച്ച് സൈബർ ആ​ക്രമണം’; പൊലീസിൽ പരാതി നൽകി അർജുന്റെ കുടുംബം

Date:

Share post:

സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ പരാതി നൽകി ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബം. അർജുൻ്റെ അമ്മയുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്‌ത രണ്ട് യൂട്യൂബ് ചാനലുകൾക്ക് എതിരെയാണ് ചേവായൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്.

വാർത്താസമ്മേളനത്തിലെ വാക്കുകൾ എഡിറ്റ് ചെയ്‌ത് മാറ്റി, കുടുംബത്തിനെതിരെ സോഷ്യൽമീഡിയയിൽ വ്യാജപ്രചാരണം നടക്കുന്നതായാണ് പരാതി. സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായ ദുഷ്പ്രചാരണമാണ് നടക്കുന്നതെന്നും അമ്മയുടെയും സഹോദരിയുടെയും ശബ്ദം എഡിറ്റ് ചെയ്‌ത്‌ പ്രചരിപ്പിച്ചതായും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കാണാതായ അർജുനായി പത്താം ദിവസം തിരച്ചിൽ തുടങ്ങി. കാലാവസ്ഥ വെല്ലുവിളിയായി തുടരുന്ന സമയത്തും രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുകയാണ്. മണ്ണ് നീക്കിയാണ് തിരച്ചിൽ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്ത് യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ആർ. പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം പ്രദീപും രണ്ടാമത്...

ഏറ്റവും നീളമേറിയ പടക്ക ശൃഖല; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ

ഏറ്റവും നീളമേറിയ പടക്ക ശൃഖലയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ സിറ്റി. യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 2നാണ് 11.1...

ചെന്നൈയിൽ പ്രളയ ബാധിതരായ 300 കുടുംബങ്ങൾക്ക് സഹായമെത്തിച്ച് വിജയ്

ചെന്നൈയിൽ പ്രളയബാധിതരായ 300 കുടുംബങ്ങൾക്ക് സഹായം നൽകി തമിഴക വെട്രി കഴകം അധ്യക്ഷനായ നടൻ വിജയ്. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രളയ...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക് 57 കോടിയുടെ ഭാഗ്യം

യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയെ തേടിയെത്തിയത് 57 കോടിയുടെ ഭാഗ്യം. പരമ്പര 269-ൽ ഷാർജയിൽ സെയിൽസ്മാനായ മലയാളിയായ അരവിന്ദ് അപ്പുക്കുട്ടനാണ് 57 കോടിയിലേറെ...