കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയാൻ കേരള പൊലീസിന്റെ ‘കൂട്ട്’ വരുന്നു

Date:

Share post:

കുട്ടികൾക്കെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയാൻ കേരള പൊലീസ് രൂപകല്പന ചെയ്ത കൂട്ട് എന്ന പദ്ധതി ജൂലൈ 26ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരള പൊലീസിന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലാണ് ഉദ്ഘാടന വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മൊബൈൽ ഫോൺ അടിമത്തത്തിൽനിന്ന്‌ കുട്ടികളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസ്‌ രൂപം നൽകിയ പദ്ധതിയാണിത്.

മുൻപ് നടപ്പാക്കിയ ‘കിഡ്‌സ്‌ ഗ്ലോവ്‌’ പദ്ധതിയുടെ തുടർച്ചയാണ്‌ ‘കൂട്ട്‌’. മൊബൈൽ ഫോണിന്റെ അമിത ഉപയോഗം, സൈബർ തട്ടിപ്പ്‌, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും കൂട്ട് പദ്ധതി അവബോധം നൽകും. ആദ്യഘട്ടമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌, മലപ്പുറം ജില്ലകളിലാണ്‌ പദ്ധതി നടപ്പാക്കുക.

കുട്ടികൾക്കെതിരെ വർദ്ധിച്ചുവരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയുന്നതിനായി കേരള പോലീസ്, ‘ബച്പൻ ബച്ചാവോ ആന്തോളൻ’ എന്ന സംഘടനയുമായി സഹകരിച്ച് സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ബോധവൽക്കരണ / നിയമസഹായ പദ്ധതിയാണ് കൂട്ട് 2022. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2022 ജൂലൈ 26 ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ചാണ് നിർവഹിക്കുന്നത്.

ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ സമഗ്ര ബോധവൽക്കരണം നടത്തുന്നതോടൊപ്പം കുറ്റകൃത്യങ്ങൾക്കിരയായ കുട്ടികൾക്ക് മാനസിക-നിയമസഹായം ഉറപ്പാക്കാൻ കൗൺസിലിംഗ് സെന്ററുകൾ സ്ഥാപിക്കുക എന്നതുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ കേരള പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...