‘രാത്രി തങ്ങിയത് ഒരു വീട്ടില്‍, കാറില്‍ കയറിയത് ഇന്ന് രാവിലെ’; ആശ്രാമം മൈതാനത്തുവെച്ച് അബിഗേൽ പറഞ്ഞതിങ്ങനെ

Date:

Share post:

കാറിലെത്തിയ നാലംഗ സംഘം ഇന്നലെ വൈകിട്ട് തട്ടിക്കൊണ്ടുപോയ ഓയൂർ കാറ്റാടി ഓട്ടുമലയിലെ റെജിയുടെ മകൾ അബിഗേലിനെ ഇന്ന് ഉച്ചയോടെയാണ് കണ്ടെത്തിയത്. കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് നാട്ടുകാരാണ് കുട്ടിയെ ആദ്യം കാണുന്നത്. കുട്ടിയോട് വിവരങ്ങൾ അന്വേഷിച്ച നാട്ടുകാരോട് ഇന്നലെ രാത്രി ഒരു വീട്ടിലാണ് തങ്ങിയതെന്നും ഇന്ന് രാവിലെയാണ് കാറിൽ കയറിയതെന്നുമാണ് അബി​ഗേൽ വ്യക്തമാക്കിയത്.

ഇന്ന് ഉച്ചക്ക് 1.30-ഓടെ ഒരു സ്ത്രീ കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടുവന്നിറക്കി പോകുകയായിരുന്നു. ഒറ്റക്കിരുന്ന കുഞ്ഞിനെ കണ്ട് നാട്ടുകാർ കാര്യം ചോദിച്ചതോടെയാണ് ഓയൂരിൽ നിന്നും കാണാതായ കുട്ടിയാണെന്ന വിവരം ലഭിച്ചത്. കണ്ടെത്തുന്ന സമയത്ത് കുഞ്ഞ് അവശനിലയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പിന്നീട് നാട്ടുകാർ തന്നെയാണ് കുട്ടിക്ക് വെള്ളവും ബിസ്‌കറ്റും വാങ്ങി നൽകിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി കുട്ടിയെ സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു.

കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടുവിട്ട സ്ത്രീക്ക് 35 വയസ് പ്രായം തോന്നിക്കുമെന്നും ചുരിദാറായിരുന്നു വേഷമെന്നും ദൃക്സാക്ഷി വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ഉദ്ദേശം നടപ്പിലാക്കാനാകാതെ വന്നതോടെ തട്ടിപ്പ്സംഘം കുട്ടിയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. കുട്ടിയെ കണ്ടെത്താൻ സാധിച്ചെങ്കിലും പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കുട്ടികൾക്കൊപ്പം കുട്ടിയായി മമ്മൂട്ടി; ശിശുദിനത്തിൽ സ്പെഷ്യൽ ചിത്രം പങ്കുവെച്ച് മെ​ഗാസ്റ്റാർ

ശിശുദിനത്തിൽ കുട്ടികൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മെ​ഗാസ്റ്റാർ മമ്മൂട്ടി. മൂന്ന് കുട്ടികളെ അരികെ നിർത്തി ഫോണിൽ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്ന തന്റെ ചിത്രമാണ് മമ്മൂട്ടി ആരാധകരുമായി...

‘വികൃതിയില്ലാത്ത ഒരു പാവം കുട്ടി’; ശിശുദിനത്തില്‍ തന്റെ പഴയ ചിത്രം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്

ചാച്ചാജിയുടെ ഓർമ്മകൾ പുതുക്കി ഇന്ന് ശിശുദിനം ആഘോഷിക്കുകയാണ് എല്ലാവരും. ഈ സുദിനത്തിൽ തന്റെ ചെറുപ്പക്കാലത്തെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വികൃതിയൊന്നും...

കാത്തിരിപ്പിനൊടുവിൽ സൂര്യയുടെ ‘കങ്കുവ’ എത്തി; തിയേറ്ററിൽ സമ്മിശ്ര പ്രതികരണം

കാത്തിരിപ്പിനൊടുവിൽ സൂര്യയുടെ 'കങ്കുവ' തിയേറ്ററിലേയ്ക്ക് എത്തി. ലൈസൻസ് പ്രശ്‌നമുണ്ടായതിനേത്തുടർന്നാണ് പലയിടത്തും വൈകി പ്രദർശനം നടത്തിയത്. സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് വർഷത്തെ കാത്തിരിപ്പിന്...

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...