കോടിയേരി ബാലകൃഷ്ണൻ്റെ വിയോഗത്തിൽ അനുശോചിച്ച് നേതാക്കൾ

Date:

Share post:

കോടിയേരി ബാലകൃഷ്ണൻ്റെ വിയോഗം പാർട്ടിക്കും കേരള രാഷ്ട്രീയത്തിനും വൻ നഷ്ടമാണെന്ന് രാഷ്ട്രീയ ഭേദമന്യേ നേതാക്കൾ അനുശോചിച്ചു.സഖാവ് കോടിയേരി ബാലകൃഷ്ണന്‍ വിടവാങ്ങിയെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാക്കുകൾ. സോദരതുല്യമല്ല യഥാര്‍ത്ഥ സഹോദരര്‍ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേതെന്നും ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങളെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
കോടിയേരിയുടെ അന്ത്യവാർത്ത ടി വി യിൽ കണ്ടപ്പോൾ അച്ഛൻ്റെ കണ്ണുകളിൽ നനവ് പടർന്നുവെന്ന് വി എസ് അച്യുതാനന്ദൻ്റെ മകൻ പറയുന്നു. അനുശോചനം അറിയിക്കണമെന്ന് മകൻ വി എ അരുൺ കുമാറിനോട് പറയുകയാണുണ്ടായത്.

ഇന്നലെ രാത്രി തന്നെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ അന്തിമോപചാരമര്‍പ്പിച്ചിരുന്നു.

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ ഉമ്മൻചാണ്ടി കോടിയേരിയെ ഓർത്തെടുക്കുന്നത് രാഷ്ട്രീയത്തിനപ്പുറം ബന്ധം കാത്ത് സൂക്ഷിക്കുന്ന വിനീതനായ നേതാവായാണ്. രാഷ്ട്രീയമായി വിരുദ്ധ ചേരിയിൽ നിന്നപ്പോഴും കോടിയേരിയുമായി വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ചിരുന്നതായി അദ്ദേഹം ഓർക്കുന്നു.കോടിയേരിയുടെ അകാലത്തിലുള്ള വേർപാട് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് കോൺഗ്രസ്‌ നേതാവ് രമേശ്‌ ചെന്നിത്തല അനുശോചിച്ചു.

കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ കോടിയേരിയെ ഓർത്തെടുക്കുന്നത് ചെറുപ്പം മുതലേ പിതൃതുല്യമായ വാത്സല്യത്തോടെ എന്നും കൂടെ ഉണ്ടായിരുന്നൊരാൾ എന്നാണ്.

രാഷ്ട്രീയ വ്യത്യാസമില്ലാതെ പൊതുസ്വീകാര്യനായിരുന്നു എക്കാലവും കോടിയേരി ബാലകൃഷ്ണനെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറയുന്നു. കക്ഷി രാഷ്ട്രീയത്തിനപ്പുറം എല്ലാവരോടും സൗഹൃദഭാവേന ഇടപെട്ട നേതാവും സിപിഐഎമ്മിലെ സൗമ്യ മുഖവുമായിരുന്നു കോടിയേരിയെന്ന് കോൺ​ഗ്രസ് നേതാവ് വി ടി ബൽറാം അനുസ്മരിക്കുന്നു. രാഷ്ട്രീയത്തിന് അതീതമായി എല്ലാ സമുദായങ്ങളെയും സന്തോഷിപ്പിക്കാനും എല്ലാവർക്കും നന്മ ചെയ്യാനും മുൻകൈയെടുത്ത് പ്രവർത്തിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ അനുസ്മരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഗ്രീൻ മൊബിലിറ്റി വാരം; റാസൽഖൈമയിലെ സിറ്റി ബസുകളിൽ ഇന്ന് സൗജന്യ യാത്ര

പൊതുജനങ്ങൾക്ക് ഇന്ന് (നവംബർ 26) റാസൽഖൈമയിലെ സിറ്റി ബസുകളിൽ സൗജന്യ യാത്ര നടത്താം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ്(റക്‌ത) സിറ്റി ബസുകളിൽ...

ദുല്‍ഖര്‍ സല്‍മാന്റെ ‘ലക്കി ഭാസ്‌കര്‍’ നിങ്ങളുടെ സ്വീകരണമുറിയിലേയ്ക്ക്; 28ന് ഒടിടി പ്രദർശനം ആരംഭിക്കും

ദുൽഖർ സൽമാൻ നായകനായെത്തിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' ഒടിടിയിലേയ്ക്ക് എത്തുന്നു. നവംബർ 28-ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്. തെലുങ്ക്, തമിഴ്,...

കഠിനമായ ശൈത്യം; അഭയാർത്ഥികൾക്കായി ശീതകാല സഹായപദ്ധതിക്ക് തുടക്കമിട്ട് യുഎഇ

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശൈത്യം അതികഠിനമാകുന്നതോടെ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി യുഎഇ. ശീതകാല സഹായപദ്ധതിക്കാണ് യുഎഇ തുടക്കമിട്ടിരിക്കുന്നത്. ശൈത്യകാലത്ത് അഭയാർത്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുള്ള...

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...