‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

കുട്ടികളുടെ കൈപിടിച്ച് അധികൃതർ; കരുതലിൻ്റെ സ്കൂൾ കാലം

Date:

Share post:

മധ്യവേനലവധിക്കാലം കഴിഞ്ഞ് നമ്മുടെ കുട്ടികൾ അക്ഷരമുറ്റത്തേക്കെത്തി. പുതിയ ലോകവും പാഠങ്ങളും തുറന്നുകൊണ്ടാണ് കുട്ടികളുടെ അധ്യയന വർഷം ആരംഭിക്കുന്നത്. കുട്ടികളെപ്പോലെതന്നെയാണ് പുതിയ ക്ലാസിലേക്കെത്തുമ്പോൾ അധ്യാപകർക്കും കുട്ടികളെ സ്കൂളിലേക്കയക്കുന്ന രക്ഷകർത്താക്കൾക്കുമൊക്കെ ആകാംഷ നിറയുന്നത്. സ്കൂൾ സമയമനുസരിച്ച് നാടാകെയുളള ജിവീതചര്യകൾ ക്രമീകരിക്കപ്പെടുന്നതിന് കൂടിയാണ് ജൂൺ ഒന്ന് തുടക്കമിടുന്നത്.

ഭാവിയിലേക്കുളള പാഠങ്ങൾക്കിലെ കരുതലിൻ്റെ പാഠങ്ങളും ഓർമ്മപ്പെടുത്തേണ്ടതുണ്ട്. സ്കൂളിലേക്കുളള വഴിയാത്രയിലും കൂട്ടുകൂടലുകളിലും മറ്റും അപകടങ്ങളും ചതിക്കുഴികളും പതിയിരിപ്പുണ്ട്. വിവധ സർക്കാർവകുപ്പുകൾ ഏകോപനത്തോടെ മുൻകൂർ തയ്യാറെടുപ്പുകൾ കുട്ടികളുടെ കരുതലിനായി നടപ്പാക്കി കഴിഞ്ഞു.

സ്കൂളുകൾ കേന്ദ്രീകരിച്ച് പുതിയ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ ആരംഭിക്കുകയാണ് പൊലീസ്. സ്കൂൾ പരിസരത്തെ ഗതാഗത സുരക്ഷമുതൽ , സ്കൂളുകൾക്ക് സമീപത്തെ മയത്തുമരുന്ന് മാഫിയ പ്രവർത്തനം വരെ നിരീക്ഷണ വിധേയമാക്കുന്നതാണ് പൊലീസ് പദ്ധതി. ലഹരി പദാർത്ഥങ്ങളുടേയും പാൻ മസാലകളുടേയും വിതരണം വരെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനുളള മാർഗ്ഗങ്ങളും പദ്ധതിയുടെ ഭാഗമാണ്.

ഗതാഗത വകുപ്പും കർശന സുരക്ഷനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.സ്കൂൾ ബസ്സുകളുടെ യാത്രകൾക്കും മാർഗനിർദ്ദേശങ്ങളുണ്ട്. സ്കൂൾ സമയം ടിപ്പർ ലോറികളുടെ പരക്കം പാച്ചിലിനും വിലക്കുണ്ട്. കുട്ടികളെ കുത്തിനിറച്ചുകൊണ്ടുപോകുന്ന വാഹനങ്ങൾക്കെതിരേയും നടപടികളുണ്ടാകും. മതിയായ ലൈസൻസൊ പെർമിറ്റൊ ഇല്ലാത്ത സ്കൂൾ വാഹനങ്ങൾക്കും ഡ്രൈവർമാർക്കെതിരേയും നടപടികളുണ്ടാകും.

സ്കൂൾ തുറന്ന ആദ്യം ദിനം തന്നെ പത്തനംതിട്ട റാന്നിയിൽ സ്കൂൾ ബസ് മറിഞ്ഞെന്ന വാർത്തായാണെത്തിയത്. ചെറിയ അപകടത്തിലൊതുങ്ങിയെങ്കിലും കണ്ണൊ മനസ്സൊ ഒന്ന് പിഴച്ചാൽ വലിയ ദുരന്തങ്ങൾ ആവർത്തിക്കപ്പെടാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

കുട്ടികളുടെ സുരക്ഷയ്ക്കായി പൊതുജനങ്ങളും കരുതിയിരിക്കേണ്ടതുണ്ട്. കുട്ടികൾ കൂടുതലുളള ജംഗ്ഷനുകളിലും സ്കൂൾ പരിസരങ്ങളിലും വാഹന വേഗത കുറയ്ക്കുന്നതിനൊപ്പം പ്രത്യക ശ്രദ്ധയും നൽകണം. റോഡ് മുറച്ച് കടക്കാൻ ശ്രമിക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകാൻ വാഹനങ്ങളും തയ്യാറാകണം.

കൌമാരക്കാർ സാമൂഹിക വിപത്തിലേക്ക് പതിക്കുന്ന കാലം കൂടിയാണിത്. ലഹരി മാഫിയയുടെ പിടിയിൽ അകപ്പെടാതെ കുട്ടികളെ കരുതേണ്ടത് സമൂഹത്തിൻ്റെ കടമകൂടിയാണ്. പുഴകളിലും അപകടപ്രദേശങ്ങളിലും സാഹസിക യാത്രയ്ക്ക് മുതിരുന്ന കൂട്ടുകാരും മുന്നറിയിപ്പുകൾ അവഗണിക്കരുത്.

ജൂൺ ഒന്ന് മഴയോടെ സ്കൂളിലെത്തുന്ന ഗൃഹാതുരതയുടെ കാലമാണെങ്കിലും ആദ്യ ദിനം മഴനനഞ്ഞെത്തിയവർ ഇക്കുറി വിരളമാണ്.വരും ദിവസങ്ങളിൽ കേരളത്തിൽ ഇടവപ്പാതി ശക്തമാകുമെന്നാണ് നിഗമനം. മഴദിവസങ്ങളിൽ പ്രത്യേത
കരുതലുകളുണ്ടാകേണ്ടതും അനിവാര്യമാണ്.

കുട്ടികളെ സംബന്ധിച്ച് പുതിയ ജീവിത പടവുകളാണ് ഓരോ അധ്യയന വർഷവും. പുതിയ കൂട്ടുകാരും അധ്യാപകരും അറിവുകളും തേടിയെത്തുന്ന കാലം. അവിടെ സഹപാഠികളെ വേർതിരിവില്ലാതെ ഹൃദയത്തോട് ചേർത്തുനിർത്തുന്നതിന് കാലികമായ പ്രാധാന്യം കൂടിയുണ്ട്. നൻമ നിറഞ്ഞ പുതിയ തലമുറയെ പുതിയ സമൂഹത്തെ വാർത്തെടുക്കേണ്ട ഉത്തരവാദിത്തം ഓരോരുത്തരിലുമുണ്ട്. പ്രവേശനോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചതും അതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...