സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക പദ്ധതി തയ്യാറാക്കുമന്നു മന്ത്രി കൂട്ടിച്ചേർത്തു.
108 ആംബുലൻസുകളുടെയും മറ്റു സ്വകാര്യ ആംബുലൻസുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.ആംബുലൻസ് ജീവനക്കാരുടെ സമരത്തിൽ സർക്കാറിൻ്റെ ഇടപെടൽ ഉണ്ടാകുമെന്നും ഗണേഷ് കുമാർ പറഞ്ഞു. ഇത് സംബന്ധിച്ച് ഹൈക്കോടതി നിർദ്ദേശമുണ്ടെന്നും മന്ത്രി വ്യക്തമാക്കി
അതേസമയം പൊതുനിരത്തിലെ അപകടങ്ങൾ കുറക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകും. അടിയന്തര ഘട്ടങ്ങളില്‍ പ്രാഥമിക ചികിത്സ ഉറപ്പാക്കുന്നതിന് നാട്ടിലെ ഓട്ടോറിക്ഷ തൊഴിലാളികളെ ബോധവത്കരണത്തിലൂടെ സന്നദ്ധരാക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.