പെരുമ്പാവൂർ ജിഷ വധക്കേസ്, പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള സർക്കാരിന്റെ അപേക്ഷയിൽ വിധി തിങ്കളാഴ്ച്ച

Date:

Share post:

കേരളത്തെ നടുക്കിയ ബലാത്സംഗ കേസ് ആണ് പെരുമ്പാവൂരിലെ ജിഷയുടേത്. ജിഷയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതി അമീറുൾ ഇസ്ലാംമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള സർക്കാരിന്റെ അപേക്ഷയിൽ വിധി തിങ്കളാഴ്ച്ച. കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിയുടെ അപ്പീലിലും ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവം നടക്കുക. എന്തായിരിക്കും വിധി എന്നറിയാൻ കേരളമൊട്ടാകെ കാത്തിരിക്കുകയാണ്.

ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിധി പ്രസ്താവം നടത്തുക. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 2017 ഡിസംബറിലായിരുന്നു ജിഷ വധക്കേസിൽ അമീർ ഉൽ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. നിയമ പ്രകാരം ഹൈക്കോടതി ഈ വധശിക്ഷ ശരിവയ്‌ക്കേണ്ടതാണ്. അതിന് വേണ്ടിയുള്ള സർക്കാരിന്റെ അപേക്ഷയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി കാത്തിരിക്കുന്നത്.

നേരത്തേ, പ്രതിയുടെ അപ്പീലിലും സർക്കാരിന്റെ അപേക്ഷയിലും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിശദമായ വാദം കേട്ടിരുന്നു. എന്നാൽ, അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായതിനാൽ പ്രതി വധശിക്ഷയ്ക്ക് അർഹനാണെന്നാണ് സർക്കാർ ഉന്നയിക്കുന്ന വാദം. അതേസമയം ദൃക്‌സാക്ഷികളില്ലാത്ത സംഭവത്തിൽ തന്നെ കുറ്റക്കാരനാക്കുകയായിരുന്നു എന്നാണ് പ്രതിഭാഗം വാദിച്ചത്. 2016 ഏപ്രിൽ 28 നായിരുന്നു നിയമ വിദ്യാർത്ഥിനിയായ ജിഷയെ പെരുമ്പാവൂരിലെ വീട്ടിൽ വെച്ച് അമീർ ഉൾ ഇസ്ലാം അതിക്രൂരമായി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്ത് യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ആർ. പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം പ്രദീപും രണ്ടാമത്...

ഏറ്റവും നീളമേറിയ പടക്ക ശൃഖല; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ

ഏറ്റവും നീളമേറിയ പടക്ക ശൃഖലയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ സിറ്റി. യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 2നാണ് 11.1...

ചെന്നൈയിൽ പ്രളയ ബാധിതരായ 300 കുടുംബങ്ങൾക്ക് സഹായമെത്തിച്ച് വിജയ്

ചെന്നൈയിൽ പ്രളയബാധിതരായ 300 കുടുംബങ്ങൾക്ക് സഹായം നൽകി തമിഴക വെട്രി കഴകം അധ്യക്ഷനായ നടൻ വിജയ്. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രളയ...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക് 57 കോടിയുടെ ഭാഗ്യം

യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയെ തേടിയെത്തിയത് 57 കോടിയുടെ ഭാഗ്യം. പരമ്പര 269-ൽ ഷാർജയിൽ സെയിൽസ്മാനായ മലയാളിയായ അരവിന്ദ് അപ്പുക്കുട്ടനാണ് 57 കോടിയിലേറെ...