വയനാട്ടിലും ചേലക്കരയിലും കൊട്ടിക്കലാശം; അവസാന മണിക്കൂറുകളിൽ വാശിയേറിയ പ്രചാരണവുമായി മുന്നണികൾ

Date:

Share post:

ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം തീരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വയനാട്ടിലും ചേലക്കരയിലും വാശിയേറിയ പ്രചാരണം നടക്കുകയാണ്. ഇരു മണ്ഡലങ്ങളും കൊട്ടിക്കലാശത്തിന് ഒരുങ്ങുമ്പോൾ മുന്നണികൾ ആവേശത്തിലാണ്.

ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടി, വിവാദങ്ങളിൽ കരുതലോടെ പ്രതികരിച്ചുമായിരുന്നു സിറ്റിംഗ് സീറ്റ് നിലനിർത്താനുള്ള ഇടതുമുന്നണി പ്രചാരണം. ഭരണ വിരുദ്ധ വികാരത്തിലൂന്നി നേതാക്കൾ മുഴുവൻ സമയവും ബൂത്ത് തലം വരെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുമായിരുന്നു യുഡിഎഫ് ക്യാമ്പ് നീങ്ങിയത്. ബിജെപിയും പ്രചാരണത്തിൽ ഇരുമുന്നണികൾക്കും ഒപ്പത്തിനൊപ്പം പിടിച്ചു.

വയനാട്ടിൽ പ്രിയങ്കയുടെ കൊട്ടിക്കലാശത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും. വൈകിട്ട് തിരുവമ്പാടിയിലെ കൊട്ടിക്കലാശത്തിലായിരിക്കും രാഹുൽ ഗാന്ധി പങ്കെടുക്കുക. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മോകേരിയും എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസും അവസാനവട്ട പ്രചാരണവുമായി മണ്ഡലത്തിൽ സജീവമാണ്. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി കൽപ്പറ്റയിലെ കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് കൽപ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലും റോഡ്ഷോകളിൽ പങ്കെടുക്കും. സുൽത്താൻ ബത്തേരിയിലാണ് എൻഡിഎയുടെ കൊട്ടിക്കലാശം.

ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ ചേലക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശമാകുന്നത്. ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപിൻ്റെ റോഡ് ഷോയിൽ കെ രാധാകൃഷ്ണൻ എംപിയും പങ്കെടുത്തു. റോഡ് ഷോയും ഗൃഹസന്ദർശനവുമൊക്കെയായി യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസും സജീവമാണ്.

വൈകിട്ട് ചേലക്കര ടൗണിലാണ് മൂന്ന് സ്ഥാനാർത്ഥികളും പങ്കെടുത്തുള്ള കൊട്ടിക്കലാശം. രമ്യ ഹരിദാസിനൊപ്പം കെപിസിസി അധ്യക്ഷൻ കെ സുധാകരനും, യുആർ പ്രദീപിനായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിനും കൊട്ടിക്കലാശത്തിൽ അണിനിരക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...