പ്രവാസി സംരംഭകർക്കായി കേരള ബാങ്ക്-നോർക്ക റൂട്ട്സും കൈകോർത്ത് തിരുവനന്തപുരം കേരള ബാങ്ക് റീജണൽ ഓഫീസിൽ ( കിഴക്കേകോട്ട ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം) ഫെബ്രുവരി 16ന് വായ്പാ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.
നാട്ടിൽ തിരിച്ചെത്തിയ പ്രവാസി കളുടെ പുനരുധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെൻറ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് അഥവാ എൻഡിപി ആർ ഇ എം പദ്ധതി പ്രകാരമാണ് ക്യാമ്പിൽ വായ്പ നൽകുന്നത്. താല്പര്യമുള്ള പ്രവാസികൾക്ക് www.norkaroots.org/ndprem എന്ന വെബ്സൈറ്റ് ലിങ്ക് വഴി പദ്ധതിയിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കാവുന്നതാണ്.
പ്രവാസികൾക്ക് സൂഷ്മ ചെറുകിട ഇടത്തരം രംഗത്തും കാർഷിക-കാർഷികാനുബന്ധ മേഖലകളിലും സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള വായ്പകളാണ് നോർക്ക റൂട്ട്‌സ് മുഖേന കേരള ബാങ്ക് അനുവദിക്കുന്നത്. വായ്പകൾക്ക് മൂന്ന് ശതമാനം വരെ പലിശ സബ്സിഡിയും പരമാവധി മൂന്ന് ലക്ഷം വരെ ക്യാപിറ്റൽ സബ്സിഡിയുമാണ് ലഭ്യമാകുക.