62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 952 പോയന്റോടെ കലാകിരീടത്തിൽ മുത്തമിട്ട് കണ്ണൂർ. സ്കൂൾ കലോത്സവത്തിൽ കണ്ണൂരിന്റെ 4-ാം കിരീടനേട്ടമാണിത്. 949 പോയൻ്റുമായി കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. സമാപനച്ചടങ്ങുകൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടിയാണ് മുഖ്യാതിഥി.
അഞ്ച് ദിവസം നീണ്ട കലോത്സവത്തിൽ 938 പോയൻ്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂർ നാലാം സ്ഥാനത്തുമെത്തി. കലോത്സവത്തിന്റെ ആദ്യ നാല് ദിവസവും കണ്ണൂർ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. 23 വർഷത്തിന് ശേഷമാണ് കണ്ണൂരിലേക്ക് വീണ്ടും സ്വർണക്കപ്പെത്തുന്നത്. 1960, 1997, 1998, 2000 വർഷങ്ങളിലാണ് ഇതിനുമുൻപ് കണ്ണൂർ ഒന്നാം സ്ഥാനത്തെത്തിയത്.
സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ (249 പോയൻ്റ്) ഒന്നാമതെത്തി. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് (116 പോയന്റ്) രണ്ടാം സ്ഥാനത്ത്.