കളമശ്ശേരി സ്‌ഫോടനം, മരണം രണ്ടായി 

Date:

Share post:

കളമശ്ശേരി സ്‌ഫോടനത്തിൽ ഒരു മരണം കൂടി. പരുക്കേറ്റ് ചികിത്സയിലായിരുന്ന 53 വയസ്സുള്ള തൊടുപുഴ സ്വദേശി കുമാരിയാണ് മരണമടഞ്ഞത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശ്ശേരി മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതോടെ സ്ഫോടനത്തിൽ മരണം രണ്ടായി. സ്ഫോടനത്തിൽ ഒരാൾ നേരത്തെ തന്നെ മരിച്ചിരുന്നു. ഇന്ന് രാവിലെ 9 42 ന് ആണ് നാടിനെ നടുക്കിയ സ്ഫോടനം ഉണ്ടായത്. യഹോവ സാക്ഷികളുടെ കൺവെൻഷൻ നടക്കുന്ന വേദിയിൽ മൂന്ന് സ്ഫോടനങ്ങൾ ആണ് ഉണ്ടായത്. ഐ ഇ ഡി ഉപയോഗിച്ചുള്ള സ്ഫോടനമാണ് നടന്നതെന്ന് ഡിജിപി സ്ഥിരീകരിച്ചിരുന്നു.

സ്ഫോടനം നടന്ന സ്ഥലം സമ്പൂർണ്ണമായി നിയന്ത്രണത്തിലാക്കിയ ശേഷം പൊലീസ്, എൻഐഎ എന്നിവർ സ്ഥലത്ത് നിന്ന് നിരവധി തെളിവുകൾ ശേഖരിച്ചു. ശേഷമാണ് ഡോമിനിക് മാർട്ടിൻ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഡോമിനിക് ഇതേ സഭയിൽ അംഗമായിരുന്നുവെന്നും സഭയുമായി ഉണ്ടായ തർക്കങ്ങളെ തുടർന്നാണ് സഭയിൽ നിന്ന് പുറത്തു പോയതെന്നും ഫേസ്ബുക് ലൈവിലൂടെ വ്യക്തമാക്കിയിരുന്നു. സ്ഫോടനം നടത്താൻ വസ്തുക്കൾ ഓൺലൈനായി ആണ് വാങ്ങിയതെന്നും പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

മാർട്ടിനെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം, കരുതിക്കൂട്ടിയുള്ള വധശ്രമം, സ്ഫോടക വസ്തു നിരോധന നിയമം എന്നിവയ്ക്കൊപ്പം യുഎപിഎയും ചുമത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മാർ‌ട്ടിന്റെ പക്കൽ നിന്നും സ്ഫോടനത്തിനുപയോ​ഗിച്ച റിമോട്ടും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്ടഫോടത്തിനായി ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റിൽ നിന്നാണെന്ന് പൊലീസിന് മാർട്ടിൻ മൊഴി നൽകിയിട്ടുണ്ട്. താൻ ചൂണ്ടിക്കാണിച്ച തെറ്റുകൾ സഭ തിരുത്താൻ തയ്യാറായിരുന്നില്ല. അതുകൊണ്ടാണ് സ്ഫോടനം നടത്തിയതെന്നും മാർട്ടിൻ സ്ഫോടനത്തിന് ശേഷം ഫേസ്ബുക്കിൽ പങ്കുവെച്ച ലൈവ് വീഡിയോയിൽ പറഞ്ഞു.

അതേസമയം സ്ഫോടനത്തെ അപലപിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നു. നടന്നത് മനുഷ്യത്വത്തിനു നിരക്കാത്ത കുറ്റകൃത്യമാണ്. സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമമാണെന്നും ​ഗവർണർ പറഞ്ഞു. തന്റെ ഹൃദയം വേദനിക്കുന്നുവെന്നും ഇത് അപലപനീയമാണെന്നും ​ഗവർണർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...