വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യയെ ജൂലൈ ആറ് വരെ കോടതി റിമാന്റ് ചെയ്തു. അന്വേഷണ വിധേയമായി രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടാനും മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.
വിദ്യയ്ക്കെതിരെ കേസിൽ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. സുഹൃത്തിന്റെ വീട്ടിലായിരുന്ന വിദ്യ ഒളിവിലെന്നത് വാർത്തകൾ മാത്രമാണ്. പ്രതിയെ പിടിക്കേണ്ടത് പൊലീസിന്റെ ജോലിയാണ്. വിദ്യയെ കൊലപാതക, തീവ്രവാദ കേസുകളിലെ പ്രതിയേപോലെയാണ് കൈകാര്യം ചെയ്യുന്നതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.