കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം മുഴവൻ ഇടുക്കി വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടാണ്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾ ഓറഞ്ച് അലർട്ടിലാണ്.
മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമാണ്. മണിക്കൂറിൽ 30 മുതൽ 40 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.
എറണാകുളം ജില്ലയിൽ യെല്ലോ അലർട്ടാണ്. മലയോര മേഖലയിൽ മണ്ണിടിച്ചിൽ രൂക്ഷമാണ്. ഇടുക്കിയിലും ഇന്ന് യെല്ലോ അലർട്ടാണ്. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഭൂതത്താൻകെട്ട് ഡാമിന്റെ 6 ഷട്ടറുകൾ ഉയർത്തി. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഷട്ടറുകൾ ഉയർത്തിയത്. പെരിയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന വർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തീരത്ത് നിന്ന് ആളുകളെ മാറ്റി താമസിപ്പിക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തി.