കേരളത്തിലെ കുഴികൾ അടപ്പിക്കാൻ ഹൈക്കോടതി

Date:

Share post:

സംസ്ഥാനത്തെ ദേശീയപാതയിലെ കുഴികൾ ഒരാഴ്ചക്കകം അടക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കി. റോഡിലുണ്ടാകുന്ന മരണങ്ങൾ മനുഷ്യനിർമ്മിത ദുരന്തമാണെന്ന നിരീക്ഷണത്തോടെയാണ് ഒരാഴ്ച്ചക്കകം കുഴികളടക്കാൻ കോടതി ഉത്തരവ് വന്നത്. ജില്ലാ കലക്ടർമാർ കാഴ്ചക്കാരാകുന്നതിന് പകരം നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശം.

നെടുമ്പാശ്ശേരി ദേശീയപാതയിലെ കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ കരാർ കമ്പനിക്കെതിരെ കേസെടുത്തു. നിലവിലെ കരാർ കമ്പനിയോ പുതിയ കമ്പനിയോ വഴി അറ്റകുറ്റപ്പണികൾ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഈ മാസം 19ന് വിഷയം വീണ്ടും കോടതി പരിഗണിക്കുമ്പോൾ ദേശീയപാതയിലും, പൊതുമരാമത്ത് റോഡിലും കുഴികൾ ഉണ്ടാകാൻ പാടില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൂട്ടിച്ചേർത്തു.

ദേശീയപാതയിലെ കുഴികളുടെയും അപകടങ്ങളുടെയും ഉത്തരവാദിത്വം കരാർ കമ്പനിക്കാണെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നു. എന്നാൽ ദേശീയ പാതയുടെ നിർമാണത്തിന് നേതൃത്വം വഹിച്ച ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്തം ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കുഴിയിൽ വീണ് ആളുകളെ ഇങ്ങനെ മരിക്കാൻ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. വിഷയത്തിൽ ജില്ലാ ഭരണകൂടത്തെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ജില്ലാ കലക്ടർമാർ കാണികളെപ്പോലെ പെരുമാറരുതെന്നും, ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് കോടതി നിർദേശം. നടപടിയെടുക്കാനായി അപകടമുണ്ടാകാൻ കാത്തിരിക്കുകയാണോ എന്നും കോടതി ചോദിച്ചു. നെടുമ്പാശ്ശേരി ദേശീയ പാതയിലെ അപകട മരണത്തിൽ കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനെതിരെ കേസെടുത്തിട്ടുണ്ട്. റോഡിന്റെ അറ്റകുറ്റപണിയിലും നവീകരണത്തിലും വീഴ്ചവരുത്തിയതിനാണ് കമ്പനിക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

മോഷണം കുലത്തൊഴിലാക്കിയ കുറുവ സംഘം

കേരളത്തിലും തമിഴ്നാട്ടിലും തലവേദന സൃഷ്ടിക്കുന്ന മോഷ്ടാക്കൾ. മോഷണം കുലത്തൊഴിലാക്കിയ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിൽ നിന്നുള്ളവർ. പരാതികളും കേസും കൂടിയപ്പോൾ തമിഴ്നാട് ഇന്റലിജൻസാണ് ഇവർക്ക് കുറുവ സംഘമെന്ന്...

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് ആരംഭിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്സ്

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. നവംബർ 25നാണ് പുതിയ സെക്ടറുകൾ പ്രഖ്യാപിക്കുക. പുതിയ സർവീസുകൾ...

സൽമാൻ രാജാവിന്റെ അതിഥികളായി 1,000 പേർക്ക് ഉംറ നിർവഹിക്കാൻ അവസരം

സൽമാൻ രാജാവിൻ്റെ അതിഥികളായി ഉംറ നിർവഹിക്കാൻ വിശ്വാസികൾക്ക് അവസരം നൽകി സൗദി അറേബ്യ. 66 രാജ്യങ്ങളിൽ നിന്നായി 1,000 പേർക്ക് സൗജന്യമായി ഉംറ നിർവഹിക്കാനുള്ള...

ഷാർജ പുസ്തക മേളക്ക് അടുത്തവർഷം മുതൽ പുതിയ വേദി; പ്രഖ്യാപനവുമായി ഭരണാധികാരി

ഷാർജ അന്താരാഷ്ട്ര പുസ്‌തക മേളയുടെ വേദി മാറുകയാണ്. അടുത്ത വർഷം മുതൽ പുതിയ വേദിയിലാകും പുസ്തക മേള സംഘടിപ്പിക്കപ്പെടുകയെന്ന് ഷാർജ ഭരണാധികാരി സുൽത്താൻ ബിൻ...